കൊക്കാലെയിൽ മൊത്തവ്യാപാര കേന്ദ്രത്തിൽ തീപിടിത്തം
text_fieldsതൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ഇലക്ട്രിക്കൽ ഷോപ്പിലെ തീ അണക്കുന്ന അഗ്നിരക്ഷാസേന
തൃശൂർ: നഗരത്തിൽ കൊക്കാലെയിലെ ഇലക്ട്രിക്കൽ, സാനിറ്ററി, പ്ലംബിങ് സാമഗ്രികളുടെ മൊത്ത വ്യാപാര കേന്ദ്രത്തിൽ തീപിടിത്തം. മസ്ജിദ് റോഡിലെ ‘ജേയെസ് ഇലക്ട്രിക്കൽസ് ആൻഡ് സാനിറ്ററീസ്’ എന്ന കടയിലാണ് തിങ്കളാഴ്ച രാവിലെ തീപിടിത്തം ഉണ്ടായത്. കിള്ളിമംഗലം കോട്ടിത്തറ ഹൗസ് കെ.കെ.ടി. സുനിയുടെ കടക്കാണ് തീ പിടിച്ചത്.
തൃശൂർ അഗ്നിരക്ഷ നിലയത്തിൽനിന്നും ജില്ല ഫയർ ഓഫിസർ എം. സുവി, സ്റ്റേഷൻ ഓഫിസർ ബി. വൈശാഖ് എന്നിവരുടെ നേതൃത്വത്തിൽ ഏഴ് യൂനിറ്റ് സ്ഥലത്തെത്തി. ചാലക്കുടി നിലയത്തിൽനിന്നും ഒരു യൂനിറ്റും എത്തി. ഏകദേശം 50,000 ലിറ്റർ വെള്ളം പമ്പ് ചെയ്ത് മൂന്ന് മണിക്കൂറോളം ശ്രമിച്ചാണ് തീ പൂർണമായും അണച്ചത്. കെട്ടിടത്തിലും പരിസരത്തും കനത്ത പുകച്ചുരുളുകൾ ഉയർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ബ്ലോവർ ഉപയോഗിച്ച് പുക പുറന്തള്ളിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇതിനോട് ചേർന്ന എമറാൾഡ് ബിൽഡിങ് റസിഡൻസി, ശാന്തി ടൂറിസ്റ്റ് ഹോം എന്നിവയിലേക്ക് തീ പടരാതിരിക്കാൻ അഗ്നിരക്ഷ സേന ഏറെ പരിശ്രമിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.