തൊണ്ടയിൽ മീൻ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി
text_fieldsതൃശൂർ: ചൂണ്ടയിടുന്നതിനിടെ മീൻ തൊണ്ടയിൽ കുടുങ്ങിയ ആളെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. വലക്കാവ് പാറത്തൊട്ടിയിൽ വർഗീസ് ചൂണ്ടയിൽനിന്ന് മീൻ കടിച്ചുമാറ്റി വേർപെടുത്തുന്നതിനിടെയാണ് മീൻ തൊണ്ടയിൽ കുടുങ്ങിയത്.
ശ്വാസതടസ്സവും രകതസ്രാവവുമായാണ് ജൂബിലി മിഷൻ ആശുപത്രി എമർജൻസി മെഡിസിൻ വിഭാഗത്തിൽ എത്തിയത്.
എമർജൻസി വിഭാഗത്തിൽനിന്ന് മത്സ്യം എടുക്കാൻ ശ്രമിച്ചെങ്കിലും അമിത രക്തസ്രാവം മൂലം സാധിച്ചില്ല. തുടർന്ന് ഇ.എൻ.ടി വിഭാഗത്തിലെ ഡോ. രാമകൃഷ്ണൻ രോഗിയെ ഓപറേഷൻ തിയറ്ററിൽ കയറ്റി അനസ്തേഷ്യ നൽകി. ട്രക്കിയോസ്റ്റമി ചെയ്ത് ശ്വാസതടസ്സം മാറ്റിയതിനുശേഷം തൊണ്ടയിൽ കുടുങ്ങിയ 12 സെന്റീറിമീറ്റർ നീളമുള്ള മത്സ്യം നീക്കം ചെയ്യുകയായിരുന്നു.
ഇ.എൻ.ടി വിഭാഗത്തിലെ ഡോ. ജോസ്ന, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ബിജോയ്, ഡോ. അപർണ, ഡോ. കെസ്ലി എന്നിവരടങ്ങുന്ന സംഘമാണ് മത്സ്യത്തെ പുറത്തെടുത്തത്.
പത്ത് ദിവസത്തെ പരിചരണത്തിന് ശേഷം വർഗീസ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് ആശുപത്രി വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.