മെഡിക്കൽ കോളജ് പരിസരത്ത് ലഹരി വിൽപന: അഞ്ചംഗ സംഘം പിടിയിൽ
text_fieldsമുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് പരിസരത്ത് എം.ഡി.എം.എ ഉൾെപ്പടെയുള്ള ലഹരി വസ്തുക്കൾ വിൽപന നടത്തിയ കേസിൽ അഞ്ചംഗ സംഘം അറസ്റ്റിൽ. മങ്ങാട് കോട്ടപ്പുറം പുത്തൂർ വീട്ടിൽ ജിത്തു തോമസ് (26), മങ്ങാട് കോട്ടപ്പുറം കിഴക്കൂട്ടിൽ അഭിജിത്ത് (23), നെല്ലുവായി മണ്ണൂർ പനയംപറമ്പിൽ ശരത്ത് (24), കാണിപ്പയ്യൂർ മലയംചാത്ത് രഞ്ജിത്ത് (19), കുണ്ടന്നൂർ വടക്കുമുറി എഴുത്തുപുരക്കൽ സനീഷ് (24) എന്നിവരാണ് പിടിയിലായത്.
പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ജിത്തു, ശരത്ത്, അഭിജിത്ത് എന്നിവരാണ് കാറിൽ സഞ്ചരിച്ച് എം.ഡി.എം.എ വിൽപന നടത്തിയിരുന്നതെന്നും രഞ്ജിത്താണ് മയക്കുമരുന്ന് എത്തിച്ചുകൊടുത്തിരുന്നതെന്നും പൊലീസ് അറിയിച്ചു. 5000 മുതൽ 10,000 രൂപ വരെ വാങ്ങിയാണ് അര ഗ്രാം എം.ഡി.എം.എ പ്രതികൾ ആവശ്യക്കാർക്ക് എത്തിച്ചുനൽകിയിരുന്നത്. സനീഷിനും അഭിജിത്തിനും ശരത്തിനുമെതിരെ കഞ്ചാവ് കേസുകൾ നിലവിലുള്ളതായും പൊലീസ് അറിയിച്ചു.
സിറ്റി പൊലീസ് മേധാവി ആർ. ആദിത്യക്ക് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ സിറ്റി അസി. കമീഷണർ ബേബിയുടെ നിർദേശാനുസരണം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ ഹൗസ് സ്റ്റേഷൻ ഓഫിസർ എ. അനന്തലാൽ, എസ്.ഐമാരായ വിജയരാജൻ, സന്തോഷ് കുമാർ, സി.പി.ഒമാരായ സതീഷ് കുമാർ, പ്രകാശൻ, അഖിൽ വിഷ്ണു, രാഹുൽ, ബിനീഷ്, ഡ്രൈവർ സീനിയർ സി.പി.ഒ എബി, ഐ.ആർ ബറ്റാലിയനിലെ സി.പി.ഒമാരായ രഞ്ജു, അനീഷ്, അരുൺ, ആേൻറാ റോബർട്ട് എന്നിവരാണ് സൈബർസെല്ലിെൻറ സഹായത്തോടെ പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.