സംസ്ഥാനത്തെ അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം നൽകാൻ കരാറായി -മന്ത്രി
text_fieldsമതിലകം: സംസ്ഥാനത്തെ അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം നൽകാൻ ഓൾ ഇന്ത്യ ഫെഡറേഷനും ഫിഫയുമായി കരാറിൽ ഒപ്പിട്ടിട്ടുണ്ടെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. പുന്നക്കബസാർ സാംസ്കാരിക കേന്ദ്രത്തിന്റെ 'നാടിന് ഒരു കളിസ്ഥലം' പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ കായികക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ 1200 കോടി രൂപയാണ് കളിക്കളങ്ങൾ നിർമിക്കാൻ വേണ്ടി മാറ്റിവെച്ചിട്ടുള്ളത്. സംസ്ഥാനത്ത് ചെറുതും വലുതുമായ 52 സ്റ്റേഡിയങ്ങൾ കൂടി ഒരുങ്ങുകയാണ്. എല്ലാ പഞ്ചായത്തുകളിലും സ്പോർട്സ് കൗൺസിലിന് രൂപം നൽകാൻ പഞ്ചായത്തുകൾ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
ഇ.ടി. ടൈസൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. പുന്നക്കബസാർ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് എൻ.യു. ഹാഷിം പദ്ധതി വിശദീകരിച്ചു. സ്ഥലം ഉടമ സുബൈർ വട്ടപ്പറമ്പിൽനിന്ന് ആസിഫ് കാക്കശ്ശേരി കളിസ്ഥലത്തിന്റെ രേഖകൾ ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.എസ്. ജയ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീജ ബാബു എന്നിവർ സംസാരിച്ചു. ദേശീയപാത വികസനത്തിന് കച്ചവട സ്ഥാപനങ്ങൾ ഒഴിഞ്ഞ വ്യാപാരികളെ പഞ്ചായത്തംഗങ്ങളായ ഒ.എസ്. ഷെരീഫ, സംസാബി സലീം, രജനി ബേബി, പുന്നക്കബസാർ സാംസ്കാരിക കേന്ദ്രം ഭാരവാഹികളായ ഫാസിൽ ഹമീദ്, സി.എം. ഉമ്മർ, കെ.വി. നൗഷാദ് എന്നിവർ ആദരിച്ചു. വ്യാപാരി വ്യവസായി യൂനിറ്റ് പ്രസിഡന്റ് ഷാർപ്പ് ബദറുദ്ദീൻ ഉൾപ്പെടെ മുപ്പതോളം പേർ ആദരം ഏറ്റുവാങ്ങി. ഹംസ വൈപ്പിപ്പാടത്ത് സ്വാഗതവും ഫാസിൽ ഹമീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.