വാസ്കോ ഗോവക്ക് 70; തൃശൂരിലും ഫുട്ബാൾ ഓർമകളിരമ്പുന്നു
text_fieldsതൃശൂർ: ഒരുകാലത്ത് കളിമൈതാനങ്ങളിൽ കാൽപന്തുകളിയുടെ വസന്തം വിരിയിച്ച വാസ്കോ ഗോവക്ക് 70 തികയുേമ്പാൾ തൃശൂരിന് അഭിമാനിക്കാൻ ഏറെയുണ്ട്. 1951ൽ തുടങ്ങിയ ക്ലബ് ഡെ ദെസ്പോർടോസ് വാസ്കോ ഡ ഗാമ എന്ന ക്ലബ് ഗോവ സ്വതന്ത്രമായ ശേഷം 64ൽ വീണ്ടും പൂർവാധികം ശക്തിയോടെ പുനഃസംഘടിപ്പിച്ചപ്പോൾ അമരക്കാരനായിരുന്നത് ബി.എം. പറക്കോട്ട് എന്ന തൃശൂർക്കാരനായിരുന്നു. അന്ന് ഗോവ ഫുട്ബാൾ അസോസിയേഷൻ (ജി.എഫ്.എ) പ്രസിഡൻറായിരുന്നു ബി.എം. പറക്കോട്ട്. മരുമകൻ ടി.കെ. ഉണ്ണിയും സംഘാടകനായി കൂടെ നിന്നു. പിന്നീട് അങ്ങോട്ട് വാസ്കോ സ്പോർട്സ് ക്ലബ് ഗോവ എന്ന ഫുട്ബാൾ ക്ലബിെൻറ സുവർണകാലമായിരുന്നു. ക്യാപ്റ്റനായി മറ്റൊരു തൃശൂർ സ്വദേശി ടി.കെ. ചാത്തുണ്ണി എത്തിയപ്പോൾ വാരിക്കൂട്ടിയ ഫുട്ബാൾ കിരീടങ്ങൾ കുറച്ചൊന്നുമല്ല. 1966ലെ ഡബ്ല്യു.െഎ.എഫ്.എ ട്രോ
ഫി കിരീടമായിരുന്നു വാസ്കോയെ ആദ്യമായി വിജയകിരീടം ചൂടിച്ചത്. പിന്നീട് സംസ്ഥാനത്തിനകത്തും പുറത്തുമായി കേരള ട്രോഫി, സ്റ്റഫോർഡ് കപ്പ്, ബൻഡോഡ്കർ ട്രോഫി, ചാക്കോള ഗോൾഡ് ട്രോഫി, നാഗ്ജി ഫുട്ബാൾ ടൂർണമെൻറ് തുടങ്ങിയ കിരീടങ്ങൾ.
ഒളിമ്പ്യൻ പി.വി. രാമകൃഷ്ണൻ, ജെ.പി. റാഫേൽ എന്നീ തൃശൂർ സ്വദേശികളും വാസ്കോയുടെ കരുത്തിൽ കുന്തമുനകളായി നിന്നു. ഇതിനൊക്കെ പിറകിൽ ചുക്കാൻപിടിച്ച് ബി.എം. പറക്കോട്ട് എന്ന പഴയ സാൽഗോക്കർ ക്ലബ് കളിക്കാരൻ ഉണ്ടായിരുന്നു. 80കൾ വരെ ആ കുതിപ്പ് തുടർന്നു. ''ഇന്നത്തെ കളിയിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു അന്നത്തെ കളിയും കളിക്കാരും. കാലക്രമേണ ഫുട്ബാൾ ക്ലബ് നടത്തിപ്പ് എന്നത് ഭാരിച്ച ചെലവുള്ളതായി. സ്പോൺസർമാരെ കിട്ടാനും ബുദ്ധിമുട്ടായി'' - ബി.എം. പറക്കോട്ടിെൻറ മകൻ, ഏഴുവർഷം വാസ്കോ ഗോവയുടെ പ്രസിഡൻറായിരുന്ന വിനോദ് പറക്കോട്ട് 'മാധ്യമ'ത്തോട് പറഞ്ഞു.
''ഒരു കാലത്ത് ഫുട്ബാൾ ലോകത്തെ ഒരുപാട് രസിപ്പിച്ചിട്ടുണ്ട് വാസ്കോ ഗോവ. ഒരുപാട് ഫുട്ബാൾ താരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട്. ഇന്ന് ഐ.എസ്.എൽ ഫുട്ബാളിെൻറ രുചിതന്നെ മാറ്റിമറിച്ചു. എങ്കിലും വാസ്കോ ക്ലബ് ഇന്നും ഫുട്ബാൾ പോരാട്ടത്തിൽ സജീവമാണ്'' -വാസ്കോ ഗോവ ഉപദേശക സമിതി അംഗം കൂടിയായ അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.