വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തമിഴ് സഹോദരങ്ങൾ തട്ടിയത് ലക്ഷങ്ങൾ
text_fieldsമാള: വിദേശ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ തമിഴ് സഹോദരങ്ങൾ അറസ്റ്റിൽ. കോയമ്പത്തൂർ പീരുമേട് അപ്പാർട്മെൻറിൽ രഹസ്യമായി താമസിക്കുകയായിരുന്ന കോയമ്പത്തൂർ സ്വദേശികളായ ആർ. ഉദയ് ശങ്കർ (34), ആർ. പ്രദീപ് ശങ്കർ (32) എന്നിവരെയാണ് മാള എസ്.എച്ച്.ഒ ഷോജോ വർഗീസിെൻറ നേതൃത്വത്തിൽ പൊലീസ് അറസ്റ്റു ചെയ്തത്.
മാള സ്വദേശി കിരൺ മോഹൻ കൊമ്പത്തു കടവ് കുപ്പം ബസാർ നൽകിയ പരാതിയിലാണ് പിടികൂടിയത്. തൊഴിൽ നൽകാമെന്ന വാഗ്ദാനം നൽകി കിരൺ മോഹൻ ഒന്നേകാൽ ലക്ഷം രൂപ നൽകിയിരുന്നു. ഇയാളുടെ പരാതിയിൽ അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേസുകളിലെ പ്രതികളാണ് ഇവർ. തൊഴിൽ റിക്രൂട്ട്മെൻറ് സ്ഥാപനം നടത്തി നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി കോയമ്പത്തൂർ പൊലീസിൽ പരാതിയുണ്ട്.
ഉദയ് ശങ്കർ അടുത്ത ദിവസം വരെ ദുബൈയിൽ ആയിരുന്നു. കോയമ്പത്തൂർ ശരവണൻ പെട്ടി സി.എം.എസ് കോളജിന് സമീപമാണ് ഇവരുടെ കൺസൽട്ടൻസി സ്ഥാപനം. വെള്ളകിണർ സ്വദേശിനി കാനഡയിലേക്ക് പോകാൻ അഞ്ചു ലക്ഷം കൊടുത്തിരുന്നു. ഇവർ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
2020ൽ ഉദയ് ശങ്കറിെൻറ ഭാര്യ ഇയാൾക്കെതിരെയും പരാതി നൽകിയിരുന്നു. ഇയാൾ ആന്ധ്ര സ്വദേശിയായ മറ്റൊരു യുവതിയെ വിവാഹം കഴിച്ചിട്ടുണ്ട്. പരാതിയെ തുടർന്ന് ഇവർ പീരുമേട് സ്റ്റേഷൻ പരിധിയിൽനിന്ന് മാറി രഹസ്യമായി താമസിച്ചു വരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.