വായ്പ ഇടപാടിന്‍റെ മറവിൽ തട്ടിപ്പ്: ധനകാര്യ സ്ഥാപനത്തിൽ പരിശോധന
text_fieldsതൃശൂര്‍: ആദം ബസാറിലെ ധനകാര്യ സ്ഥാപനത്തിലും ഉടമയുടെ വീട്ടിലും പൊലീസ് പരിശോധന. ക്ലിയര്‍ ആൻഡ് ക്രെഡിറ്റ് എന്ന സ്ഥാപനത്തിലും ഉടമ ഷാജന്‍ ആന്‍റണിയുടെ മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ വീട്ടിലുമാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് റെയ്ഡ് നടത്തിയത്.
തൃശൂര്‍ സി.ജെ.എം കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു പരിശോധന. ആയിരത്തിലധികം ചെക്കുകളും രേഖകളും പൊലീസ് പിടിച്ചെടുത്തു. കൂടാതെ, നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതായും സൂചനയുണ്ട്.
മുമ്പ് സായൂജ്യ എന്ന പേരിലും ഷാജന്‍ ധനകാര്യ സ്ഥാപനം നടത്തിയിരുന്നു. ഇരു സ്ഥാപനങ്ങളുടെയും പേരില്‍ വന്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പരാതി. സ്വർണവായ്പ, വാഹനവായ്പ, പ്രോപ്പര്‍ട്ടി വായ്പ, ബിസിനസ് വായ്പ, വ്യക്തിഗത വായ്പ എന്നിവ നല്‍കുന്ന ധനകാര്യ സ്ഥാപനമാണ് ക്ലിയര്‍ ആൻഡ് ക്രെഡിറ്റ്.
ഇടപാടുകളുടെ മറവില്‍ ബ്ലാങ്ക് ചെക്കുകള്‍ വാങ്ങിയിരുന്നു. കോടതിക്ക് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് പരിശോധന നടത്തിയത്. വിവിധ രേഖകൾ പൊലീസ് കണ്ടെടുത്തു. പരിശോധന വിവരങ്ങളടങ്ങിയ റിപ്പോർട്ട് കോടതിക്ക് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.