Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമായില്ല...

മായില്ല ‘പാല്‍പുഞ്ചിരി’; പ​ദ്ധ​തി തു​ട​രു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ

text_fields
bookmark_border
മായില്ല ‘പാല്‍പുഞ്ചിരി’; പ​ദ്ധ​തി തു​ട​രു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ
cancel

ഗു​രു​വാ​യൂ​ര്‍: പൊ​തു​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​രു​ന്നു​ക​ള്‍ക്ക് ന​ഗ​ര​സ​ഭ​യു​ടെ വ​ക സൗ​ജ​ന്യ പ്ര​ഭാ​ത ഭ​ക്ഷ​ണം ന​ല്‍കു​ന്ന ‘പാ​ല്‍പു​ഞ്ചി​രി’ പ​ദ്ധ​തി തു​ട​രു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ എം. ​കൃ​ഷ്ണ​ദാ​സും വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ എ. ​സാ​യി​നാ​ഥ​നും അ​റി​യി​ച്ചു.

മൂ​ന്നു​വ​ർ​ഷ​ത്തോ​ള​മാ​യി പ​ദ്ധ​തി നി​ല​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന ‘മാ​ധ്യ​മം’ വാ​ർ​ത്ത​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഈ ​വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ പാ​ൽ​പു​ഞ്ചി​രി​ക്കാ​യി വി​ഹി​ത​മു​ണ്ടെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കും. നാ​ല് സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ര​ണ്ട് മാ​സ​മാ​യി പ്ര​ഭാ​ത ഭ​ക്ഷ​ണം ന​ൽ​കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ അ​റി​യി​ച്ചു. കോ​വി​ഡി​നെ തു​ട​ർ​ന്നാ​ണ് 2020 മാ​ർ​ച്ചി​ൽ പ​ദ്ധ​തി നി​ല​ച്ച​ത്. അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ കൂ​ടി പു​ന​രാ​രം​ഭി​ക്കും. സ്പോ​ൺ​സ​ർ​മാ​രെ ക​ണ്ടെ​ത്തി​യാ​വും എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ പ​ദ്ധ​തി പു​ന​രാ​രം​ഭി​ക്കു​ക.

സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ യു.​പി​ത​ലം വ​രെ​യും എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ എ​ല്‍.​പി ത​ലം വ​രെ​യും കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ പ്ര​ഭാ​ത ഭ​ക്ഷ​ണം ന​ൽ​കു​ന്ന പ​ദ്ധ​തി 2017 ആ​ഗ​സ്റ്റി​ലാ​ണ് തു​ട​ങ്ങി​യ​ത്. നാ​ല് സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ലും 11 എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലു​മാ​ണ് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി കോ​വി​ഡി​ൽ മു​ട​ങ്ങു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsFree breakfast
News Summary - Free breakfast for students will continue
Next Story