എംഗൽസിെൻറ കല്യാണം; സാക്ഷികളായി ലെനിനും മാർക്സും ഹോചിമിനും
text_fieldsഅതിരപ്പിള്ളി (തൃശൂർ): എംഗൽസ് വിവാഹിതനായി. വിവാഹത്തിൽ മാർക്സും ലെനിനും ഹോചിമിനും പങ്കെടുത്തു. അതിരപ്പിള്ളിയിലെ സി.പി.എം പ്രവർത്തകൻ കുറ്റിക്കാടൻ തോമസിെൻറയും ആലീസിെൻറയും മകനായ എംഗൽസിെൻറ വിവാഹം അതിരപ്പിള്ളിയിലെ അരൂർമുഴി കമ്യൂണിറ്റി ഹാളിലാണ് നടന്നത്.
അങ്കമാലി തുറവൂർ വള്ളിക്കാടൻ സേവ്യറിെൻറയും ബിന്ദുവിെൻറയും മകൾ ബിസ്മിതയാണ് വധു. വിവാഹത്തിൽ സംബന്ധിക്കാനെത്തിയ ലെനിൻ ഇളയസഹോദരനാണ്. മാർക്സും ഹോചിമിനും അടുത്ത സുഹൃത്തുക്കളും. അരൂർമുഴി കമ്യൂണിറ്റി ഹാൾ അങ്ങനെയൊരു കമ്യൂണിസ്റ്റ് പേരുകളുടെ സംഗമവേദിയായി മാറി.
കമ്യൂണിസ്റ്റ് ആവേശം തലക്ക് കയറിയ ആദ്യകാല സി.പി.എം നേതാവും മുൻ പഞ്ചായത്ത് പ്രസിഡൻറുമായ മുണ്ടൻ മാണി ഔസേപ്പ് വർഷങ്ങൾക്ക് മുമ്പ് മക്കൾക്ക് കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ പേരിട്ട് നിർവൃതിയടയുകയായിരുന്നു. ഇതിനെ മാതൃകയാക്കിയാണ് സി.പി.എം പ്രവർത്തകനും സുഹൃത്തുമായ കുറ്റിക്കാടൻ തോമസ് സ്വന്തം മക്കൾക്ക് എംഗൽസ്, ലെനിൻ എന്ന് പേരിട്ടത്.
എംഗൽസ് സി.പി.എം അതിരപ്പിള്ളി ലോക്കൽ കമ്മിറ്റി അംഗമാണ്. മറ്റുള്ളവരും സി.പി.എം പ്രവർത്തകർ തന്നെ. കല്യാണവും പാർട്ടി ലൈനിൽ തന്നെ അരങ്ങേറി. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്. സതീഷ് കുമാറാണ് കല്യാണക്കുറിയിൽ മറ്റുള്ളവരെ ക്ഷണിച്ചത്.
കല്യാണച്ചടങ്ങിൽ മാലയെടുത്ത് നൽകിയത് ചാലക്കുടി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്. അശോകൻ. അങ്ങനെ അരൂർമുഴിയിലെ കല്യാണം വലിയ പാർട്ടി അഭിവാദ്യങ്ങളോടെ ശുഭകരമായി പര്യവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.