സൗഹൃദ പാർക്ക് നവീകരിച്ചു; സംരക്ഷണ ഭിത്തിയില്ലാതെ
text_fieldsമാള: വൻ തുക ചെലവഴിച്ച് ചാലക്കുടി പുഴയോരത്തെ സൗഹൃദ പാർക്ക് അന്നമനട പഞ്ചായത്ത് നവീകരിച്ചെങ്കിലും സംരക്ഷണ ഭിത്തിയൊരുക്കാത്തത് വിനയാകുന്നു. പുളിക്കക്കടവ് പാലത്തിനു സമീപമാണ് സൗഹൃദ പാർക്ക്. ഒരു കോടി രൂപയാണ് നവീകരണത്തിന് ചെലവഴിച്ചത്. പുളിക്കടവ് സമീപമുള്ള ചാലക്കുടി പുഴ കരകവിഞ്ഞ് ഒഴുകുന്നതാണ് പാർക്കിന് വിനയാകുന്നത്. ജലനിരപ്പ് ഉയർന്നാൽ പാർക്കും തീരവും ഉപയോഗിക്കാനാവാത്ത സ്ഥിതിയിലാവും. ഇപ്പോൾ വെള്ളം ഇറങ്ങിയെങ്കിലും മഴ പെയ്താൽ പുഴയിൽ ജലനിരപ്പ് ഉയരും. പാർക്കിനു വേണ്ടി സ്ഥാപിച്ച ഉപകരണങ്ങൾ വെള്ളം കയറി നാശം നേരിടുന്നുണ്ട്. 2003 ൽ പുഴക്ക് കുറുകെ പുളിക്കകടവ് പാലം യാഥാർഥ്യമായി. തുടർന്ന് പാലത്തിനോട് ചേർന്ന സ്ഥലവും അനുബന്ധ സ്ഥലവും പാർക്കിനായി കണ്ടെത്തുകയായിരുന്നു. 2015ൽ സൗഹൃദ പാർക്ക് ഉദ്ഘാടനം നടത്തി. പുഴ കരകവിയുന്ന മേഖലയിൽ നിർമാണം ഫലപ്രദമല്ലെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും മുഖവിലക്കെടുത്തില്ലെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.