Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right61 കിലോ കഞ്ചാവ്...

61 കിലോ കഞ്ചാവ് പിടികൂടിയ കേസ്: പ്രതികളുടെ കസ്​റ്റഡി കാലാവധി ആറ് മാസം നീട്ടി

text_fields
bookmark_border
61 കിലോ കഞ്ചാവ് പിടികൂടിയ കേസ്: പ്രതികളുടെ കസ്​റ്റഡി കാലാവധി ആറ് മാസം നീട്ടി
cancel

തൃശൂർ: ലോറിയില്‍ 61.730 കിലോ കഞ്ചാവ് കടത്തിയതിന് പിടിയിലായ പ്രതികളുടെ കസ്​റ്റഡി ആറ് മാസത്തേക്ക് നീട്ടി കോടതി ഉത്തരവ്. പ്രതികളായ പുത്തൂര്‍ പുത്തന്‍പുരക്കല്‍ സനീഷ് (32), ഒല്ലൂര്‍ ക്രിസ്​റ്റഫര്‍ നഗറില്‍ കാളന്‍ വീട്ടില്‍ സാബു (53) എന്നിവരുടെ കസ്​റ്റഡി കാലാവധിയാണ് ആറ് മാസത്തേക്ക് കൂടി നീട്ടി തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഡി. അജിത് കുമാര്‍ ഉത്തരവിട്ടത്.

2020 ഫെബ്രുവരി 14ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. കോയമ്പത്തൂരില്‍ നിന്നും വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയിൽ കൂടി കഞ്ചാവുമായ വന്നിരുന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറി തൃശൂർ എക്സൈസ് ഇൻറലിജന്‍സ് ആൻഡ് ഇന്‍വെസ്​റ്റിഗേഷന്‍ ബ്യൂറോ ആണ് പിടികൂടിയത്. വാഹനത്തി​െൻറ ക്ലീനറും, വാഹനമോടിച്ചിരുന്ന ഉടമയുമാണ് കേസിലെ ഒന്നും, രണ്ടും പ്രതികള്‍.

കോവിഡ് വ്യാപനം മൂലം വിശദമായ അന്വേഷണം നടത്തുന്നതിന് പരിമിതികളുണ്ടെന്ന അന്വേഷണസംഘത്തി​െൻറ റിപ്പോർട്ടിനെ തുടർന്ന്​​ പ്രതികള്‍ നൽകിയ ജാമ്യാപേക്ഷ തള്ളിയ കോടതി കസ്​റ്റഡി നീട്ടി നൽകുകയായിരുന്നു. ഫെബ്രുവരി 14 മുതല്‍ ഇവർ ജുഡീഷ്യല്‍ കസ്​റ്റഡിയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtpolice custodyGanja case
Next Story