പുലിവാലായി പൂവാലിത്തോട്ടിലെ മാലിന്യം
text_fieldsകോടാലി: കൊടകര -വെള്ളിക്കുളങ്ങര റോഡിലെ പൂവാലിത്തോട് പാലത്തിന് ചുവട്ടില്‍ മാലിന്യം നിറയുന്നു. പാലത്തില്‍നിന്ന് വലിച്ചെറിയുന്ന ജൈവ അജൈവ മാലിന്യമാണ് തോടും പരിസരവും വൃത്തിഹീനമാക്കുന്നത്. വെള്ളിക്കുളം വലിയതോടിന്റെ പ്രധാന പോഷക തോടുകളിലൊന്നാണ് പൂവാലിതോട്.
കൊടകര വെള്ളിക്കുളങ്ങര റോഡിലെ പൂവാലിതോട് പാലത്തിന് അടിയിലൂടെ ഒഴുകി മാങ്കുറ്റിപ്പാടത്ത് വെച്ചാണ് ഈ തോട് വെള്ളിക്കുളം വലിയതോട്ടില്‍ ചേരുന്നത്. രാത്രിയുടെ മറവില്‍ തോട്ടിലേക്ക് വലിച്ചെറിയുന്ന മാലിന്യം പാലത്തിനടിയില്‍ കുന്നുകൂടി കിടക്കുന്നത് പരിസരവാസികള്‍ക്ക് മാത്രമല്ല വെള്ളിക്കുളം വലിയതോടിനെ ആശ്രയിക്കുന്ന കര്‍ഷകര്‍ക്കും തലവേദന സൃഷ്ടിക്കുന്നു.
വേനലില്‍ വറ്റിവരളുന്ന തോട്ടില്‍ വീഴുന്ന മാലിന്യം മഴക്കാലത്ത് കുത്തിയൊഴുകി വെള്ളിക്കുളം വലിയതോട്ടിലേക്കും തോട് കവിഞ്ഞ് കൃഷിയിടങ്ങളിലേക്കും എത്തുന്നുണ്ട്. പരിസരത്തെ മാലിന്യപ്രശ്നം പലതവണ ശ്രദ്ധയില്‍പെടുത്തിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് നടപടിയില്ല.
നീരുറവകളുടേയും ജലസ്രോതസ്സുകളുടേയും സംരക്ഷണത്തിന് ത്രിതല പഞ്ചായത്തുകള്‍ വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുമ്പോഴും മറ്റത്തൂര്‍ പഞ്ചായത്തിലെ പ്രധാന തോടുകളിലൊന്നായ പൂവാലിതോട് നവീകരിണത്തിന് നടപടിയില്ല. പാലത്തിനിരുവശത്തും നെറ്റ് സ്ഥാപിച്ചാൽ മാലിന്യം തോട്ടിലേക്ക് വലിച്ചെറിയാനാകില്ല.
നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന പാലവും പരിസരവും കാടുപിടിച്ചുകിടക്കുകയാണ്. പാലത്തിന്റെ കൈവരികളില്‍ പാഴ്ചെടികള്‍ പടര്‍ന്നുകയറി വാഹനയാത്രക്കാരുടെ കാഴ്ച മറക്കുന്ന സ്ഥിതിയും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.