കോടതി വിലക്കിയിട്ടും പ്ലാസ്റ്റിക് കാടായി തേക്കിൻകാട്
text_fieldsതൃശൂർ: തേക്കിൻകാട് ഇപ്പോൾ പ്ലാസ്റ്റിക് കാടാണ്. തേക്കിൻകാടിനെ പ്ലാസ്റ്റിക് വിമുക്തമാക്കണമെന്ന ഹൈകോടതി ഉത്തരവ് നിലനിൽക്കുമ്പോഴാണ് തേക്കിൻകാട്ട് വ്യാപകമായി പ്ലാസ്റ്റിക് നിറഞ്ഞും പ്ലാസ്റ്റിക് കത്തിച്ചും മാലിന്യമായിരിക്കുന്നത്.
തേക്കിൻകാട് ശുചീകരണം ദിവസവും നടക്കുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് അടക്കമുള്ളവ കൂട്ടിയിട്ട് കത്തിക്കുകയാണ്. രാവിലെ ക്ഷേത്രത്തിലേക്ക് വരുന്നവരും നടക്കാൻ വരുന്നവരും തേക്കിൻകാടിനെ കടന്ന് പോകുന്നവരും പ്ലാസ്റ്റിക് കത്തിക്കുന്ന പുക ശ്വസിക്കുകയാണ്.
നെഹ്റു പാര്ക്കിന് സമീപത്തും തെക്കേഗോപുരത്തിന് സമീപത്തുമായി വൻതോതിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. തേക്കിന്‍കാട് മൈതാനിയിലെത്തുന്ന ടൂറിസ്റ്റ് ബസുകളും മാലിന്യം തള്ളുന്നുണ്ട്. ക്ഷേത്രദര്‍ശനത്തിന് എത്തുന്ന പലരുടെയും പാചകവും ഭക്ഷണവിതരണവുമെല്ലാം മൈതാനിയില്‍ വെച്ചുതന്നെയാണ്. ഇതിന്റെ മാലിന്യം ഇവിടെതന്നെ തള്ളുകയും ചെയ്യുന്നു.ഓണ്‍ലൈന്‍ വഴി വാങ്ങുന്ന ഭക്ഷണം കഴിച്ച് ബാക്കി മൈതാനിയില്‍ കളഞ്ഞുപോകുന്നവരും കുറവല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.