മാലിന്യനീക്കം: മുരിയാട് ഹരിതകർമ സേനക്ക് രണ്ടാമത്തെ വാഹനം
text_fieldsമുരിയാട്: പഞ്ചായത്ത് ഹരിത കർമസേനയുടെ മാലിന്യ സംസ്കരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ല പഞ്ചായത്ത് ഇലക്ട്രിക് ഓട്ടോ ഹരിത കർമസേനക്ക് കൈമാറി. ജില്ല പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹരിതകർസേനക്ക് രണ്ടാമത്തെ വാഹനം നൽകിയത്. പഞ്ചായത്ത് ഓഫസിന് മുന്നിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാചന്ദ്രൻ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിക്ക് താക്കോൻ കൈമാറി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, വികസന കാര്യസമിതി ചെയർമാൻ കെ.പി. പ്രശാന്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ, ഭരണ സമിതി അംഗം തോമസ് തൊകലത്ത്, പഞ്ചായത്ത് അസി. സെക്രട്ടറി പി.വി. ജോഷി, ഹരിതകർമസേന കൺസോർട്യം സെക്രട്ടറി ഷീജ, പഞ്ചായത്ത് അംഗങ്ങളായ എ.എസ്. സുനിൽകുമാർ, നിജീവത്സൻ, കെ. വൃന്ദ കുമാരി, ജിനി സതീശൻ , ശ്രീജിത്ത് പട്ടത്ത്, നിഖിത അനൂപ്, സേവ്യർ ആളൂക്കാരൻ, മനീഷ മനീഷ്, റോസ്മി ജയേഷ്, മണി സജയൻ, തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.