Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗ്യാസ്​ സിലിണ്ടർ...

ഗ്യാസ്​ സിലിണ്ടർ ചോർന്ന്​ ഹോട്ടലിൽ തീപിടിത്തം; ഒരാൾക്ക്​ പരിക്ക്​

text_fields
bookmark_border
ഗ്യാസ്​ സിലിണ്ടർ ചോർന്ന്​ ഹോട്ടലിൽ തീപിടിത്തം; ഒരാൾക്ക്​ പരിക്ക്​
cancel

തൃശൂർ: കൊക്കാലെയിൽ ഹോട്ടലിൽ പാചകവാതക സിലിണ്ടർ ചോർന്ന് തീപിടിത്തം. ഒരാൾക്ക് പൊള്ളലേറ്റു. ശനിയാഴ്ച രാവിലെ പത്തോടെയാണ് അപകടം.

ഗ്രിൽഡ് ചിക്കൻ അടുപ്പിന് സമീപം വെച്ചിരുന്ന സിലിണ്ടർ ചോർന്നാണ്​ തീ ആളിക്കത്തിയത്​. ഇതിനിടയിൽ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതനുസരിച്ച് ഇവരുടെ നിർദേശമനുസരിച്ച്​ ചാക്ക് നനച്ചിട്ടുവെങ്കിലും അത് കൂടുതൽ തീ പടരാനിടയാക്കി.

ഇതിനിടയിൽ അഗ്നിരക്ഷാസേനയെത്തി. അതിവേഗത്തിൽ കെമിക്കൽ ഫോം ഉപയോഗിച്ചാണ്​ തീ അണച്ചത്. പുറത്ത് മെറ്റൽ ഷീറ്റ് ഉപയോഗിച്ച് മേഞ്ഞായിരുന്നു അടുക്കള തയാറാക്കിയിരുന്നതെന്നതിനാൽ തീ പടർന്ന് പിടിച്ചില്ല.

ഗ്യാസ് ചോർന്നുണ്ടായ തീ ആളിക്കത്തിയപ്പോഴാണ്​ ഒരു തൊഴിലാളിക്ക് നേരിയ പൊള്ളലേറ്റത്. ഇയാൾക്ക് പ്രാഥമിക ചികിൽസ നൽകി. സ്​റ്റേഷൻ ഓഫിസർ ബൽറാം ബാബുവി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireinjurygas leakage
Next Story