അളഗപ്പനഗര്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം
text_fieldsആമ്പല്ലൂർ: അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍ സെക്കൻഡറി സ്കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇനി ഒരേ യൂനിഫോം. അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പാക്കുന്നത്. യൂനിഫോം ഏകീകരിക്കുന്നതിലൂടെ കുട്ടികളിലെ വേര്‍തിരിവിനെയാണ് ഇല്ലാതാക്കുന്നതെന്നും തുല്യതസങ്കല്‍പം ശക്തിപ്പെടുത്താനാകുമെന്നും പ്രധാനാധ്യാപിക സിനി എം. കുര്യാക്കോസ് പറഞ്ഞു.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം പ്രഖ്യാപനം ബുധനാഴ്ച കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ നിർവഹിക്കും. ജനപ്രതിനിധികള്‍, പി.ടി.എ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡോ. എം.ആര്‍.എം. അളഗപ്പ ചെട്ട്യാര്‍ സ്ഥാപിച്ച അളഗപ്പ ടെക്സ്റ്റൈല്‍സ് എന്ന വ്യവസായ സ്ഥാപനത്തിലെ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ സൗകര്യത്തിന് 1952ല്‍ ലോവര്‍ പ്രൈമറിയായി ആരംഭിച്ചതാണ് ഈ വിദ്യാലയം. അളഗപ്പ ടെക്സ്റ്റൈല്‍സ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്നായിരുന്നു ആദ്യ പേര്. 1957ല്‍ പ്രൈമറി ആയി. 1990ല്‍ ഉടമാവകാശം അളഗപ്പനഗര്‍ പഞ്ചായത്ത് ഏറ്റെടുത്തു. 2010ലാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് ഹയര്‍ സെക്കൻഡറി കോഴ്‌സുകള്‍ അനുവദിച്ചത്. എസ്.എസ്.എല്‍ സി പരീക്ഷയില്‍ തുടര്‍ച്ചയായി എട്ട് തവണ 100ശതമാനം വിജയം നേടിയ സ്കൂൾ എന്ന ബഹുമതിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.