മുപ്ലിയത്ത് പൂട്ടിയിട്ട വീട്ടിൽനിന്ന് പത്ത് പവൻ മോഷ്ടിച്ചു
text_fieldsആമ്പല്ലൂർ: വീട്ടുകാർ പുറത്തുപോയ സമയത്ത് പൂട്ടിയിട്ട വീട്ടിൽനിന്ന് പത്ത് പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. മുപ്ലിയം മടപ്പിള്ളിക്കാവ് അമ്പലത്തിന് സമീപം ചുള്ളിപ്പറമ്പിൽ വിഷ്ണുദാസിന്റെ വീട്ടിലാണ് മോഷണം. വീടിനകത്തെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കവർച്ച.
വരന്തരപ്പിള്ളി പഞ്ചായത്തിൽ ഓവർസിയറാണ് വിഷ്ണുദാസ്. രാവിലെ വീട്ടുകാർ ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന പിതാവ് വേലായുധൻ പത്തരയോടെ വീട് പൂട്ടി ആശുപത്രിയിൽ പോയ സമയത്തായിരുന്നു മോഷണം. ഉച്ചക്ക് രണ്ടിന് തിരിച്ചുവന്ന വേലായുധൻ വീട് തുറന്നു കിടക്കുന്നതാണ് കണ്ടത്. മുൻവശത്തെ വാതിലും അലമാരിയും തുറന്ന നിലയിലായിരുന്നു.
വരന്തരപ്പിള്ളി പൊലീസ് എസ്.എച്ച്.ഒ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ പരിശോധന നടത്തി അന്വേഷണമാരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മോഷ്ടാക്കളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. മുപ്ലിയം മേഖലയിൽ ദിവസങ്ങളായി പലയിടത്തും മോഷണങ്ങൾ ഉണ്ടായതായി നാട്ടുകാർ പറയുന്നു. രണ്ട് വീടുകളിൽനിന്ന് മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.