വ്യാപാരിയുടെ വീട്ടിൽനിന്ന് 18 ലക്ഷവും 30 പവനും കവർന്നു
text_fieldsതിരുവില്വാമല: വ്യാപാരിയുടെ വീട്ടിൽനിന്ന് 18 ലക്ഷവും 30 പവനും മോഷ്ടിച്ചതായി പരാതി. കുത്താമ്പുള്ളി കെ.ആർ ഹാന്റ്‌ലൂംസ് ഉടമ പാർവതി മന്ദിരത്തിൽ രാജശേഖരനാണ് പഴയന്നൂർ പൊലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ വെള്ളിയാഴ്ച വീട്ടുകാർ കുടുംബസമേതം ബന്ധുവീട്ടിൽ പോയിരുന്നു. പിന്നീട് ഞായറാഴ്ച വൈകീട്ടാണ് തിരിച്ചെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് മോഷണം പോയതായി തിരിച്ചറിഞ്ഞത്. സ്വർണവും പണവും സൂക്ഷിച്ചിരുന്ന അലമാരയുടെ പൂട്ടുകൾ പൊളിക്കുകയോ വീടിന്റെ വാതിൽ തകർക്കുകയോ ചെയ്തിട്ടില്ല.
എല്ലാം പഴയപോലെ തന്നെയാണുള്ളത്. വീട്ടുകാർ ഞായറാഴ്ച വൈകീട്ട് തിരിച്ചെത്തിയപ്പോഴും മോഷണം നടന്നതിന്റെ ഒരു ലക്ഷണവും കണ്ടില്ല. തിങ്കളാഴ്ച അലമാര തുറന്നപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. പഴയന്നൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.