ഗൂഗിൾ മാപ്പ് നോക്കി യാത്ര; കാർ തോട്ടിൽ വീണു
text_fieldsചാവക്കാട്: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തയാൾ സഞ്ചരിച്ച കാർ തോട്ടിൽ വീണു. യാത്രക്കാരനെ രക്ഷിച്ചു. മൂന്നുപീടിക സ്വദേശി ഷാഫിയാണ് അപകടത്തിൽപെട്ടത്.
വ്യാഴാഴ്ച രാത്രി 12ഓടെ അവിയൂർ കുരഞ്ഞിയൂർ റോഡിൽ കൈനാക്കൽ പാലത്തിനു സമീപമാണ് സംഭവം. പുന്നയൂരിലെ സുഹൃത്തിനെ കാണാൻ വന്നതായിരുന്നു ഷാഫി. കുട്ടാടൻ പാടത്തിലൂടെയുള്ള യാത്രയിൽ വഴിയറിയാത്തതിനാൽ ഗൂഗിൾ മാപ്പ് ഉപയോഗിക്കുകയായിരുന്നു. റോഡിലെ വളവ് അറിയാതെ മുന്നോട്ട് ഓടിച്ച കാർ തോട്ടിലേക്ക് മറിഞ്ഞു.
അതേസമയം, ഇതുവഴി കാറിൽ വന്ന എടക്കര സ്വദേശി തെരുവത്ത് വീട്ടിൽ റാഷിദ്, കൂട്ടുകാരനും പൊന്നാനി നഗരസഭ കൗൺസിലറുടെ മകനുമായ അൽ അമീൻ എന്നിവരാണ് ഷാഫിക്ക് രക്ഷയായത്. തോട്ടിൽ താഴ്ന്നുകൊണ്ടിരിക്കുന്ന കാറിെൻറ ഹെഡ് ലൈറ്റിൽ നിന്നുള്ള വെളിച്ചമാണ് ഇവരുടെ ശ്രദ്ധ തിരിയാൻ കാരണം. അപകടം മനസ്സിലാക്കി ഇരുവരും തോട്ടിലേക്ക് ചാടുകയായിരുന്നു. താഴ്ന്നുകൊണ്ടിരുന്ന കാറിെൻറ സീറ്റ് ബെൽറ്റ് അഴിച്ച് ഷാഫിയെ രക്ഷിച്ചു. ഷാഫിയെ പുറത്തെടുത്ത ഉടനെ കാർ പൂർണമായി വെള്ളത്തിലേക്ക് താഴ്ന്നുപോയി.
അകലാട് മൊയ്തീൻ പള്ളി ആംബുലൻസ് പ്രവർത്തകരായ ഹുസൈൻ കുരിക്കളകത്ത്, ഹസൻ കുന്നമ്പത്ത്, ഹുസൻ കുന്നമ്പത്ത് എന്നിവരെ വിളിച്ചുവരുത്തി ഷാഫിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച കാലത്ത് െക്രയിൻ എത്തിച്ച് കാർ കരക്കുകയറ്റി.കഴിഞ്ഞ മാസം ഇതേ സ്ഥലത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് ചളിയിൽ മുങ്ങി മരിച്ചിരുന്നു. പ്രദേശത്ത് അപായസൂചന ബോർഡ് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.