ഭരണകൂട ഒത്താശയോടെ വിശ്വാസത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുന്നു -സാദിഖലി തങ്ങൾ
text_fieldsതൃശൂർ: തീവ്രവാദത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കാനും വർഗീയതയെ പ്രതിരോധിക്കാനുമുള്ള യാത്രയാണിതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിം ലീഗ് ജില്ല പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകരാജ്യങ്ങളിൽ മാതൃകയായിരുന്നു ഇന്ത്യ. മതങ്ങളുടെ പേരിൽ പരസ്പരം ഏറ്റുമുട്ടിയിട്ടില്ല. എന്നാൽ, ചിലയിടങ്ങളിൽനിന്ന് കേൾക്കുന്ന വാർത്ത ശുഭകരമല്ല. സമൂഹത്തിൽ ചില പുഴുക്കുത്തുകളുണ്ട്. ഭരണകൂടത്തിന്റെ ഒത്താശയോടെ, വിശ്വാസത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. പ്രവാചക നിന്ദയില്‍ വിദേശ രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അപകടത്തിലേക്കാണ് ഈ പോക്കെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനദ്രോഹത്തില്‍ റെക്കോര്‍ഡിട്ട ഭരണമായി ഇന്ത്യയില്‍ മോദി ഭരണം മാറിക്കഴിഞ്ഞു.
കേന്ദ്രഭരണത്തെ വിശ്വസിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചുവെന്നതല്ല, തൃക്കാക്കരയില്‍ വിഷപ്പാമ്പിനെ പിടിച്ച് കൂട്ടിലടക്കാനായതാണ് നേട്ടമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ജില്ല പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു.
ആബിദ് ഹുസൈൻ എം.എൽ.എ, എൻ. ഷംസുദ്ദീൻ എം.എൽ.എ, ജനറൽ സെക്രട്ടറി പി.എം.എ. സലാം, ആക്ടിങ് സെക്രട്ടറി ഡോ. എം.കെ. മുനീർ, പി.വി. അബ്ദുൽ വഹാബ് എം.പി, വി.കെ. ഇബ്രാഹിംകുഞ്ഞ്, അബ്ദുറഹ്മാൻ കല്ലായി, സി.പി. ചെറിയ മുഹമ്മദ്, സി.എച്ച്. റഷീദ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.