Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗ​വ. മെ​ഡി​ക്ക​ൽ...

ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്; ഒ.​പി പ​രി​ശോ​ധ​ന മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാം

text_fields
bookmark_border
op ticket booking
cancel

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മു​ൻ​കൂ​ട്ടി ഒ.​പി പ​രി​ശോ​ധ​ന ബു​ക്ക് ചെ​യ്യാ​ൻ സൗ​ക​ര്യ​മൊ​രു​ങ്ങി. ഇ - ​ഹെ​ൽ​ത്ത് വെ​ബ്സൈ​റ്റ് മു​ഖേ​ന​യാ​ണ് സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ ചി​കി​ത്സാ​വി​ഭാ​ഗ​ങ്ങ​ളി​ലും ബു​ക്കി​ങ് ല​ഭ്യ​മാ​കും. പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​രോ വി​ഭാ​ഗ​ത്തി​ലും 20 പേ​ർ​ക്ക് വീ​ത​മാ​ണ് നീ​ക്കി വെ​ച്ച​ത്. കൗ​ണ്ട​റു​ക​ളി​ലെ തി​ര​ക്ക് കു​റ​ക്കാ​ൻ ഇ​ത് സ​ഹാ​യ​ക​മാ​കും. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ-​ഹെ​ൽ​ത്ത് സം​വി​ധാ​നം ഡി​സം​ബ​റി​ലാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

ഇ-​ഹെ​ൽ​ത്ത് സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ടു​ക്കു​ന്ന​തോ ഓ​ൺ​ലൈ​നാ​യി എ​ടു​ക്കു​ന്ന​തോ ആ​യ യു.​എ​ച്ച്. ഐ.​ഡി ഉ​പ​യോ​ഗി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ഒ.​പി ടി​ക്ക​റ്റ് എ​ടു​ക്കാം. https://ehealth.kerala.gov.in/ എ​ന്ന വെ​ബ് വി​ലാ​സ​ത്തി​ൽ ആ​ധാ​ർ ഉ​പ​യോ​ഗി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ യു.​എ​ച്ച്.​ഐ.​ഡി ല​ഭി​ക്കും. പി​ന്നീ​ട് യു.​എ​ച്ച്.​ഐ.​ഡി പാ​സ്‌​വേ​ഡ് ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ആ​ശു​പ​ത്രി, കാ​ണേ​ണ്ട വ​കു​പ്പു​ക​ൾ എ​ന്നി​വ തെ​ര​ഞ്ഞെ​ടു​ത്തു ബു​ക്ക് ചെ​യ്യാം. ഇ-​ഹെ​ൽ​ത്ത് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഏ​ത് വ​കു​പ്പു​ക​ളി​ലേ​ക്കും മു​ൻ​കൂ​ട്ടി ഒ.​പി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hospitalThrissur Newsmedical collegeop ticket
News Summary - Govt. Medical College-You can pre-book the OP ticket
Next Story