ഗവ. മെഡിക്കൽ കോളജിലെ പേവിഷബാധ പ്രതിരോധ ക്ലിനിക് മാതൃക ക്ലിനിക്കാവുന്നു
text_fieldsമുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജിലെ പേവിഷബാധ പ്രതിരോധ ക്ലിനിക് മാതൃക ക്ലിനിക് നിലവാരത്തിലേക്ക് ഉയരുന്നു. അത്യാഹിത വിഭാഗവുമായി ചേർന്ന് 24 മണിക്കൂറും മാതൃക ക്ലിനിക് പ്രവർത്തിക്കും. പ്രത്യേകമായി റിസപ്ഷൻ, പരിശോധന സ്ഥലം, വാക്സിൻ ഇഞ്ചക്ഷൻ സ്ഥലം, സീറം കുത്തിവെപ്പിന് കിടക്കകൾ, ചികിത്സ തേടുന്നവർക്കും കൂടെയുള്ളവർക്കും കാത്തിരിപ്പ് കേന്ദ്രം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. മുറിവേറ്റ് വരുന്നവർക്ക് ചികിത്സ മാനദണ്ഡങ്ങൾ പ്രകാരം സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് മുറിവ് കഴുകാൻ പ്രത്യേകമായി രൂപകൽപന ചെയ്ത വാഷിങ് ഏരിയ സംസ്ഥാനത്തുതന്നെ ആദ്യമാണ്. ഇതിന് പുറമെ സംശയനിവാരണത്തിനും സഹായത്തിനുമായി 24 മണിക്കൂറും പ്രത്യേക സൗകര്യമുണ്ട്.
തൃശൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. ഷീല, ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. നിഷ എം. ദാസ്, ആർ.എം.ഒ ഡോ. രന്ദീപ്, കമ്യൂണിറ്റി മെഡിസിൻ വകുപ്പ് മേധാവി ഡോ. അനിത ഭാസ്കർ, സ്റ്റേറ്റ് പീഡ് സെൽ അംഗം ഡോ. ബിനു അരീക്കൽ എന്നിവരോടൊപ്പം കമ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർമാരും മാതൃക പേവിഷബാധ പ്രതിരോധ ക്ലിനിക് ആരംഭിക്കാൻ നേതൃത്വപരമായ പങ്ക് വഹിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.