ഗവ. മെഡിക്കൽ കോളജ് കാമ്പസ് കോളജിേലക്ക് സമഗ്ര മാറ്റം
text_fieldsതൃശൂർ: ആരോഗ്യ സർവകലാശാലയുടെ കാമ്പസ് കോളജ് ആയി മാറുേമ്പാൾ തൃശൂർ മെഡിക്കൽ കോളജിന് കൈവരുക സമഗ്ര പുരോഗതിയെന്ന് അക്കാദമിക് കൗൺസിൽ സബ് കമ്മിറ്റിയുടെ കരട് പഠനരേഖ. ധനകാര്യ ബാധ്യതയില്ലാതെ കാമ്പസ് കോളജായി മാറ്റപ്പെടുേമ്പാൾ അക്കാദമിക പഠന- ഗവേഷണ മേഖലകളിൽ കുതിച്ചുകയറ്റത്തിനുള്ള സാധ്യതയുണ്ടെന്ന് കരടുരേഖ എടുത്തുപറയുന്നു. പി.വി.സി ഡോ. സി.പി. വിജയൻ, ഡോ. ഹരികുമാരൻ നായർ, ഡോ. അംബുജം, ഡോ. ശങ്കർ സുന്ദരം എന്നിവരായിരുന്നു ഫെബ്രുവരി ആറിന് അക്കാദമിക് കൗൺസിൽ നിയോഗിച്ച പഠനസമിതിയിൽ ഉണ്ടായിരുന്നത്. ഗവ. മെഡിക്കൽ കോളജിെൻറ ഘടനയിൽനിന്ന് വ്യത്യസ്തമായിരിക്കും കാമ്പസ് കോളജാകുേമ്പാൾ കൈവരുകെയന്ന് രേഖ വ്യക്തമാക്കുന്നു.
ഘടനയിൽ സമഗ്ര മാറ്റം
യൂനിവേഴ്സിറ്റിയോട് ചേർന്ന് മുഖ്യ കാമ്പസിൽ പ്രവർത്തിക്കുന്ന കോളജാണ് കാമ്പസ് കോളജ് എന്ന് അറിയപ്പെടുക. കാമ്പസ് കോളജിെൻറ പേര് എന്തു വേണമെന്നതിൽ യൂനിവേഴ്സിറ്റി മെഡിക്കൽ കോളജ്, തൃശൂർ, ഗവ. യൂനിവേഴ്സിറ്റി മെഡിക്കൽ കോളജ് എന്നീ രണ്ട് ശിപാർശകളാണ് ഉള്ളത്. ആരോഗ്യ സർവകലാശാലയുടെ കൈയിൽ അധികാരമെത്തുന്നതോടെ പ്രിൻസിപ്പലിെൻറ ഉത്തരവാദിത്തം സംബന്ധിച്ച് മാത്രമേ വ്യത്യാസമുണ്ടാകൂ. അക്കാദമിക കാര്യങ്ങളിൽ യൂനിവേഴ്സിറ്റിയിൽനിന്ന് ഉപദേശങ്ങൾ തേടാൻ സൗകര്യമുണ്ടാകും. പ്രിൻസിപ്പലിനെ ചെയർപേഴ്സനും വൈസ് പ്രിൻസിപ്പലിനെ നോഡൽ ഓഫിസറുമാക്കി കോളജ് ബോർഡ് അണ്ടർഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് പഠനക്രമം പുനഃക്രമീകരിക്കേണ്ടിവരും. വൈസ് ചാൻസലറും ബോർഡിലുണ്ടാകും. ബോർഡാണ് അക്കാദമിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക. പ്രിൻസിപ്പലും നോഡൽ ഓഫിസറും ആരോഗ്യ സർവകലാശാല അക്കാദമിക് കൗൺസിലിലെ പ്രത്യേക ക്ഷണിതാവുമാകും. കോളജും യൂനിവേഴ്സിറ്റിയും തമ്മിൽ നോഡൽ ഓഫിസർ വഴിയാകും ഏകോപനം.
ഗുണപരമായ മാറ്റം
വിവിധ കോഴ്സുകളുടെ അംഗീകാര പ്രശ്നങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. അക്കാദമിക കാര്യങ്ങളിൽ മെഡിക്കൽ എജുക്കേഷൻ ഡയറക്ടറേറ്റിെൻറ അനുമതിക്കായി കാത്തുനിൽക്കേണ്ടി വരില്ല. അക്കാദമിക കാര്യങ്ങളുമായി ബന്ധപ്പെട്ട ഓഫിസ് ജോലി കുറഞ്ഞുകിട്ടും. യൂനിവേഴ്സിറ്റിയുടെ അംഗീകൃത റിസർച്ച് സെൻററായി കോളജ് പ്രവർത്തനം തുടങ്ങും.
വിദ്യാർഥികൾ വെറുമൊരു കോളജ് പഠിതാവാകില്ല, പകരം യൂനിവേഴ്സിറ്റി വിദ്യാർഥിയായി അറിയപ്പെടാം. റിസർച്, ഫെലോഷിപ് എന്നിവയിൽ കൂടുതൽ അവസരങ്ങളുണ്ടാകും. കൂടുതൽ തുടർപഠന സാധ്യതകൾ തുറന്നുകിട്ടും.
ഗവേഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകും. പേറ്റൻറ് കൂടുതൽ നേടാൻ അവസരമുണ്ടാകും. വിവിധ മേഖലകളിൽ നിന്ന് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് കൂടുതൽ സാധ്യതയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.