Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജി.എസ്​.ടി വകുപ്പ്​...

ജി.എസ്​.ടി വകുപ്പ്​ പരിഷ്​കരണം ചുവപ്പുനാടയിൽ

text_fields
bookmark_border
ജി.എസ്​.ടി വകുപ്പ്​ പരിഷ്​കരണം ചുവപ്പുനാടയിൽ
cancel

തൃശൂർ: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്​ (ജി.എസ്​.ടി.) പുനഃസംഘടന കടലാസിലൊതുങ്ങി. രണ്ടാം പിണറായി സർക്കാറി​​െൻറ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി വകുപ്പ്​ പരിഷ്​കരിക്കുമെന്ന വാഗ്​ദാനമാണ്​ എങ്ങുമെത്താത്തത്​. ഇതുമായി ബന്ധപ്പെട്ട്​ സർക്കാറും വകുപ്പും തമ്മിൽ നടന്നത്​ ഏതാനും കത്തിടപാടുകൾ മാത്രമാണ്​. ജി.എസ്​.ടി നിലവിൽ വന്ന 2017-18 കാലത്ത്​ വ്യാപാരികൾ നൽകിയ കണക്കുകളിലെ പൊരുത്തക്കേടുകൾ ​പോലും പരിശോധിക്കാനാവാത്ത സാഹചര്യമാണ്​ നിലവിലുള്ളത്.

രജിസ്​റ്റർ ചെയ്​ത 3.65 ലക്ഷം വ്യാപാരികളിൽ ഒരു ലക്ഷം പേർക്കാണ്​ വാർഷിക വരുമാനം അരക്കോടിക്ക്​ മുകളിലുള്ളത്​. വ്യാപാരികൾ തന്നെ സമർപ്പിക്കുന്ന ഫയലുകളുടെ സൂക്ഷ്​മ പരിശോധന നിലവിലെ സാഹചര്യത്തിൽ സാഹസമാണ്​. പരിശോധന ​നടത്താൻ മട്ടാഞ്ചേരി അടക്കം 15 ഇടത്ത്​ ഓഡിറ്റ്​ വിങ് വേണമെന്ന്​ വകുപ്പ്​ സർക്കാറിനോട്​ ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിക്കുകയും 50 ഓഡിറ്റ്​ യൂനിറ്റിന്​ സർക്കാർ അംഗീകാരം നൽകുകയും ചെയ്​തു. എന്നാൽ, തുടർ നടപടികൾ സ്വീകരിച്ചില്ല.

വ്യാപാരികൾ സമർപ്പിക്കുന്ന റി​ട്ടേണുകൾ സൂക്ഷ്​മ പരിശോധന നടത്തുന്ന അസസ്​മെൻറ്​ വിഭാഗത്തിൽ നിന്ന്​ ജീവനക്കാരെ പിൻവലിച്ച്​ ഓഡിറ്റ്​ വിഭാഗം രൂപവത്​കരിക്കുന്ന പ്രക്രിയയാണ്​ സർക്കാർ ലക്ഷ്യം. എന്നാലിത്​ കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നാണ്​ ജീവനക്കാരുടെ നിലപാട്​.

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൽ ഉന്നത തസ്​തികകളിൽ ആളില്ലാത്ത സാഹചര്യം തുടരുകയാണ്​. നേരത്തെ നൂറോളം തസ്​തികകളിൽ ഉന്നത ഉദ്യോഗസ്ഥർ ഇല്ലാത്ത വാർത്ത 'മാധ്യമം' നൽകിയിരുന്നു. തുടർന്ന്​ നിയമനം നടത്തിയെങ്കിലും അപൂർണമായതിനാൽ പ്രവർത്തനം അവതാളത്തിലാണ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReformGST Department
News Summary - GST Department Reform
Next Story