ഗുരുവായൂർ, കൂടല്‍മാണിക്യം ക്ഷേത്രങ്ങളിൽ തിരക്ക്
text_fieldsഗുരുവായൂർ-ഇരിങ്ങാലക്കുട: മലയാളവർഷാരംഭ ദിനത്തിൽ ഗുരുവായൂർ, കൂടല്‍മാണിക്യം ക്ഷേത്രങ്ങളിൽ ദർശനത്തിന് തിരക്ക്. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പ്രവേശനമില്ലെങ്കിലും ഭക്തർ ദീപസ്തംഭത്തിന് സമീപംനിന്ന് തൊഴുത് മടങ്ങി. സത്രം ഗേറ്റിന് പുറത്തേക്കുവരെ ദർശനത്തിനുള്ള വരി നീണ്ടു. സാമൂഹിക അകലം പാലിച്ചാണ് വരിനിന്നിരുന്നത്. വൈകീട്ട് ദീപാരാധനസമയത്തും തിരക്കുണ്ടായി. 20 വിവാഹങ്ങളും നടന്നു. രാവിലെ അഞ്ച് മുതൽ തുടങ്ങി 11.10 വരെയുള്ള സമയത്താണ് 20 വിവാഹങ്ങളും നടന്നത്.
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ദര്‍ശനം അനുവദിച്ചത്. ഭക്തരുടെ വിലാസവും ഫോണ്‍ നമ്പറും രജിസ്റ്ററില്‍ എഴുതിച്ചശേഷം സാനിറ്റൈസേഷന് ശേഷം താപനിലയും പരിശോധിച്ചാണ് പ്രവേശനം.
ഒരേസമയം അഞ്ചുപേരെ മാത്രമേ പ്രവേശിപ്പിക്കൂ. ചിങ്ങം ഒന്നിന് മുന്നൂറോളം പേരാണ് ദര്‍ശനത്തിനായി എത്തിയത്. ക്ഷേത്രത്തിെൻറ കിഴക്കേഗോപുരം അറ്റകുറ്റപ്പണികള്‍ നടത്തി പൂര്‍ണമായി ചെമ്പോല പൊതിയാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ അറിയിച്ചു. ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി അനില്‍കുമാറാണ് ഏകദേശം 60 ലക്ഷം രൂപയോളം വരുന്ന ചെലവ് വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.