വഴിയിൽ മാലിന്യം നിറഞ്ഞ വെള്ളക്കെട്ട്; മതിൽ ചാടിക്കടന്ന് കുടുംബം
text_fieldsഗുരുവായൂർ: മാവിൽ ചുവട് മീര ഭവനിൽ പങ്കജാക്ഷന്റെ വീട്ടുകാർക്ക് പുറത്തിറങ്ങണമെങ്കിൽ മതിൽ ചാടണം. വീട്ടിലേക്കുള്ള നാലടി മാത്രം വീതിയുള്ള വഴിയിൽ കറുത്ത നിറമുള്ള മലിന ജലം നിറഞ്ഞതോടെയാണ് ഇവർക്ക് മതിൽ ചാടേണ്ടി വരുന്നത്. ഭിന്നശേഷിക്കാരായ രണ്ടുപേർ അടങ്ങിയതാണ് ഈ കുടുംബം.
തൊട്ടടുത്ത കെട്ടിടത്തിൽനിന്ന് മലിനജലം ഒഴുക്കിവിടുന്നതാണ് വഴിയിലെ വെള്ളത്തിന്റെ കറുത്ത നിറത്തിന് കാരണമെന്ന് പറയുന്നു. മഴ ശക്തിപ്രാപിച്ചതോടെ വഴിയിലെ വെള്ളക്കെട്ടും രൂക്ഷമായി. കഴിഞ്ഞ വർഷം വരെ വെള്ളക്കെട്ടിലൂടെ നടന്നാണ് ഇവർ വഴി നടന്നിരുന്നത്.
എന്നാൽ, വെള്ളത്തിൽ മാലിന്യം കലർന്നതോടെ നടക്കാനാവാത്ത സ്ഥിതിയായി. പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് വീട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.