പാസഞ്ചർ എക്സ്പ്രസായി, യാത്രച്ചെലവ് മൂന്നിരട്ടി
text_fields
ഗുരുവായൂര്‍: പത്തു രൂപക്ക് ഗുരുവായൂരിൽനിന്ന് തൃശൂരിലെത്തിയിരുന്ന കാലത്തെ കോവിഡ് കൊണ്ടുപോയി. ഗുരുവായൂരിൽനിന്ന് തൃശൂരിലേക്ക് പാസഞ്ചറിൽ ടിക്കറ്റ് നിരക്ക് 10 രൂപയായിരുന്നു. എന്നാൽ, കോവിഡ് കാലത്ത് നിർത്തിെവച്ച എറണാകുളം പാസഞ്ചറുകളിലൊന്ന് എക്സ്പ്രസായി പുനരാരംഭിച്ചപ്പോൾ ടിക്കറ്റ് നിരക്ക് 30 രൂപയായി. എറണാകുളത്തേക്കുള്ള നിരക്ക് 25ൽ നിന്ന് 50ആയും ഉയർന്നു.
നേരേത്തയുണ്ടായിരുന്ന എറണാകുളം പാസഞ്ചർ റിസർവേഷൻ ആവശ്യമില്ലാത്ത എക്സ്പ്രസായാണ് ബുധനാഴ്ച മുതൽ പുനരാരംഭിച്ചത്. അതോടെ ടിക്കറ്റ് നിരക്കുകളും ഉയർന്നു. റിസർവേഷനുള്ള എക്സ്പ്രസുകളിൽ തൃശൂരിലേക്ക് 45ഉം എറണാകുളത്തേക്ക് 65ഉം രൂപയാണ്. രാവിലെ ഒമ്പതിനുള്ള തൃശൂർ പാസഞ്ചർ, ഉച്ചക്ക് ഒന്നിനുള്ള എറണാകുളം പാസഞ്ചർ, വൈകീട്ട് അഞ്ചിനുള്ള തൃശൂർ പാസഞ്ചർ എന്നിവയാണ് കോവിഡ് ഇളവുകൾക്ക് ശേഷം പുനരാരംഭിക്കാനുള്ളത്. നേരേത്തയുണ്ടായിരുന്ന പുനലൂർ പാസഞ്ചറും എറണാകുളം പാസഞ്ചറും എക്സ്പ്രസായാണ് പുനരാരംഭിച്ചത്. പ്ലാറ്റ്ഫോം ടിക്കറ്റിന് 50 രൂപയാക്കിയുള്ള വർധനയും നടപ്പാക്കിയിട്ടുണ്ട്. കോവിഡ് ഇളവുകളിൽ നാട് പഴയ സ്ഥിതിയിലേക്ക് പോകുന്ന സാഹചര്യത്തിൽ പാസഞ്ചറുകൾ എക്സ്പ്രസുകളാക്കി മാറ്റിയ നടപടി പിൻവലിച്ച് നിരക്ക് കുറക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.