സഹകരണ സ്ഥാപനങ്ങളുടെ ആരോഗ്യ രംഗത്തെ ഇടപെടല്‍ അഭിനന്ദനാര്‍ഹം -മന്ത്രി വാസവന്
text_fieldsഗുരുവായൂര്‍: മരുന്നുകള്‍ക്കും ലാബ് പരിശോധനകള്‍ക്കും ചെലവ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ മേഖലയില്‍ നടത്തുന്ന ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്. ഗുരുവായൂര്‍ വ്യാപാരി വ്യവസായി സഹകരണ സംഘം കണ്ടംകുളങ്ങരയില്‍ ആരംഭിച്ച നീതി മെഡിക്കല്‍സും ഹൈടെക് ലാബും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.കെ. അക്ബര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
മുന്‍ എം.എല്‍.എ കെ.വി. അബ്ദുള്‍ ഖാദര്‍ ആദ്യ വില്പന നടത്തി. എം.വി.ആര് കാന്‍സര്‍ സെന്റര്‍ ചെയര്മാന് സി.എന്‍. വിജയകുമാര്‍, സഹകരണ ജോയന്റ് രജിസ്ട്രാര്‍ എം. ശബരിദാസന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപന്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത്, ജി.കെ. പ്രകാശ്, കൗണ്‍സിലര്‍മാരായ ദേവിക ദിലീപ്, ദീപ ബാബു, സഹകരണ ജോയന്റ് രജിസ്ട്രാര്‍ കെ.എസ്. രാമചന്ദ്രന്, സഹകരണ സംഘം പ്രസിഡന്റ് ടി.എന്‍. മുരളി, സെക്രട്ടറി സോണി സതീഷ്, കെ. രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.