ഗുരുവായൂരിൽ അലഞ്ഞു നടക്കുന്നവർക്ക് കോവിഡ് പരിശോധന നടത്തും
text_fieldsആവശ്യമുള്ള രോഗികൾക്ക് സൗജന്യ ഭക്ഷണം വീട്ടിലെത്തിക്കും
ഗുരുവായൂര്‍: നഗരത്തിൽ സ്ഥിരമായി തങ്ങുന്ന വയോധികർക്കും അലഞ്ഞു നടക്കുന്നവർക്കും നഗരസഭ മുൻകൈയെടുത്ത് കോവിഡ് പരിശോധന നടത്തും. സാമ്പത്തികമായി പ്രയാസമുള്ള കോവിഡ് രോഗികളുടെ വീടുകളിലേക്ക് ജനകീയ ഹോട്ടല്‍ മുഖേന സൗജന്യ ഭക്ഷണം നൽകുമെന്നും നഗരസഭാധ്യക്ഷൻ എം. കൃഷ്ണദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നഗരസഭ പരിധിയില്‍ അറനൂറോളം പോസിറ്റിവ് കേസുകളുണ്ട്. വീടുകളിൽ സൗകര്യമില്ലാത്ത കോവിഡ് രോഗികള്‍ക്ക് താമസിക്കാന്‍ പടിഞ്ഞാറെ നടയിലെ മുനിസിപ്പൽ റസ്റ്റ് ഹൗസില്‍ സൗകര്യമൊരുക്കും. ശിക്ഷക് സദനിലെ സി.എഫ്.എൽ.ടി.സിക്ക് ആരോഗ്യ വകുപ്പിെൻറ അനുമതി ലഭിക്കുന്നതുവരെയാണ് റെസ്റ്റ് ഹൗസിൽ സൗകര്യമൊരുക്കുക.
നഗരസഭയുടെ പ്രധാന കവാടത്തിലൂടെ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. കെട്ടിട നിര്‍മാണാനുമതിക്കുള്ള അപേക്ഷകള്‍ ബുധനാഴ്ച മാത്രമാക്കും. പണമടക്കാനുള്ള കൗണ്ടര്‍ ഓഫിസിന് പുറത്തേക്ക് മാറ്റും. നഗരസഭയില്‍ 24 മണിക്കൂറും നാല് ആംബുലന്‍സുകളുടെ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈസ് ചെയർപേഴ്സൻ അനീഷ്മ ഷനോജ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷൻ എ.എസ്. മനോജ്, സെക്രട്ടറി പി.എസ്. ഷിബു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ആർ. സജീവ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.