ഗുരുവായൂരിൽ സാംസ്കാരിക-കായിക സമുച്ചയം ഉദ്ഘാടനം 27ന്
text_fieldsഗുരുവായൂര്‍: നഗരസഭയുടെ കായിക സ്വപ്നങ്ങള്‍ക്ക് ഉണര്‍വായി പൂക്കോട് സാംസ്കാരിക കായിക സമുച്ചയം യാഥാര്‍ഥ്യമായി. ഒന്നര കോടി രൂപ ചെലവിട്ട് അമൃത് പദ്ധതിയില്‍ നിര്‍മിച്ച സമുച്ചയത്തിന്റെ ഉദ്ഘാടനം 27ന് വൈകീട്ട് ആറിന് മന്ത്രി എം.വി. ഗോവിന്ദന് നിര്‍വഹിക്കുമെന്ന് ചെയര്മാന് എം. കൃഷ്ണദാസ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ആനത്താവളത്തിന് കിഴക്ക് ഒന്നരയേക്കറോളം സ്ഥലത്താണ് സമുച്ചയം.
സെവന്‍സ് ഫുട്ബാള്‍ മത്സരത്തിനുള്ള പുല്‍ത്തകിടി വിരിച്ച ഗ്രൗണ്ട്, ഇന്‍ഡോര്‍ ബാസ്കറ്റ്ബാള്‍ കോര്‍ട്ട്, ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്, വോളിബാള്‍ കോര്‍ട്ട്, സ്പോര്‍ട്സ് സെന്റര്‍, പാര്‍ക്കിങ് ഗ്രൗണ്ട്, വ്യായാമത്തിനുള്ള ആധുനിക ഉപകരണങ്ങള്‍, ശൗചാലയങ്ങള്‍, കഫറ്റേരിയ, കുട്ടികളുടെ പാര്‍ക്ക്, ലൈബ്രറി, മിനി ഹാള്‍ എന്നിവയെല്ലാം സമുച്ചയത്തിന്റെ ഭാഗമാണ്. നേരത്തേ പൂക്കോട് പഞ്ചായത്തായിരുന്ന കാലത്തുണ്ടായിരുന്ന ഗ്രൗണ്ടാണ് സാംസ്കാരിക കായിക സമുച്ചയമാക്കി ഉയര്‍ത്തിയത്. ചെയര്മാന് എം. കൃഷ്ണദാസ്, വൈസ് ചെയര്പേഴ്സന് അനീഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷരായ എ.എം. ഷെഫീര്‍, ഷൈലജ സുധന്, എ. സായിനാഥന്‍, ബിന്ദു അജിത്കുമാര്‍, സെക്രട്ടറി ബീന എസ്. കുമാര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
ആഗസ്റ്റ് 27ന് മന്ത്രി എം.വി. ഗോവിന്ദന് ഉദ്ഘാടനം ചെയ്യുന്ന സാംസ്കാരിക-കായിക സമുച്ചയത്തിലെ കുട്ടികളുടെ പാര്‍ക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.