പത്രവിതരണം ഏറ്റെടുത്ത് അധ്യാപകൻ
text_fieldsഗുരുവായൂര്‍: "രാവിലെയെത്തുന്ന പത്രക്കാരനേയും കാത്തിരിക്കുന്ന ഒട്ടേറെപ്പേരുണ്ട്. അവരെ നിരാശപ്പെടുത്താനാവില്ല". ഏജൻറ് ക്വാറൻറീനിലായതിനെ തുടര്‍ന്ന് പത്രവിതരണം ഏറ്റെടുത്ത മറ്റം സെൻറ് ഫ്രാന്‍സിസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന് പി.ജെ. സ്റ്റൈജുവിെൻറ വാക്കുകളാണിത്.
കണ്ടാണശ്ശേരി പഞ്ചായത്തിലെ കൂനംമൂച്ചിയിലെ ഏജൻറ് കോവിഡ് പ്രഥമ സമ്പർക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ക്വാറൻറീനിലായതിനെ തുടര്‍ന്നാണ് പത്രവിതരണം പ്രതിസന്ധിയിലായത്. എന്നാല്‍, പത്രം വായനക്കാരിലെത്തിക്കേണ്ടതിെൻറ ആവശ്യകത തിരിച്ചറിഞ്ഞ അയല്‍വാസികൂടിയായ അധ്യാപകന് സ്റ്റൈജു താന്‍ വിതരണം നടത്താമെന്ന് ഏജൻറിനെ അറിയിക്കുകയായിരുന്നു.
നാടകപ്രവര്‍ത്തകനായ സി.എല്‍. ഡൊമനിക്, സബീന്‍ ബാബു, അഭിജിത്ത്, അമീത്ത്, അലക്സ് എന്നിവരും സഹായിക്കാനെത്തി. കണ്ടാണശ്ശേരി, ചൂണ്ടല്‍ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലേക്കുള്ള പത്രമാണ് കൂനമൂച്ചിയിലെത്തുന്നത്.പുലര്‍ച്ച 4.30ന് പത്രക്കെട്ടുകള്‍ എത്തിത്തുടങ്ങുമ്പോള്തന്നെ സ്റ്റൈജുവും സഹായികളുമെത്തി ഓരോ ഭാഗത്തേക്കുമുള്ള പത്രം വേര്‍തിരിച്ച് വിതരണത്തിന് തയാറാക്കും.
പത്രത്തിനായി വീട്ടുമുറ്റത്ത് കാത്തുനില്ക്കുന്നവര് തങ്ങള്‍ക്ക് ആവേശമാണെന്ന് സ്റ്റൈജു പറഞ്ഞു. ഏജൻറിെൻറ ക്വാറൻറീൻ കാലം കഴിയുംവരെ വിതരണത്തിന് നേതൃത്വം നൽകുന്നത് തുടരുമെന്നും അറിയിച്ചു. കണ്ടാണശ്ശേരി പഞ്ചായത്തിലെ കോവിഡ് സന്നദ്ധപ്രവര്‍ത്തകനായ സ്റ്റൈജു 24 കേരള ബറ്റാലിയന് എന്‍.സി.സിയിലെ ക്യാപ്റ്റന്‍ റാങ്കിലുള്ള ഓഫിസറുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.