നാടിന്റെ വികസനത്തിന് ദേവസ്വം ഭൂമി നൽകുന്നതിനെ ഹിന്ദു വിരുദ്ധമാക്കുന്നു -വി.ടി. ബൽറാം
text_fieldsഗുരുവായൂർ: നാടിന്റെ വികസനത്തിന് ദേവസ്വം ഭൂമി വിട്ടു കൊടുക്കുന്നതിനെ ഹിന്ദു വിരുദ്ധമായി ചിത്രീകരിച്ച് തിരുവെങ്കിടം അടിപ്പാത അട്ടിമറിക്കുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. അടിപ്പാത യഥാർഥ്യമാക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബൽറാം. അടിപ്പാത നിർമാണത്തിലെ അലംഭാവം മാറ്റണമെന്നും ആവശ്യപ്പെട്ടു. യു.ഡി.എഫ് നഗരസഭ കക്ഷി നേതാവ് കെ.പി. ഉദയൻ അധ്യക്ഷത വഹിച്ചു. അഡ്വ. ടി.എസ്. അജിത്ത്, അരവിന്ദൻ പല്ലത്ത്, ആർ. രവികുമാർ, വി.കെ. സുജിത്ത്, കെ.പി.എ. റഷീദ്, ബാലൻ വാറണാട്ട്, പി.ഐ. ലാസർ, സി.എസ്. സൂരജ്, രഞ്ജിത്ത് പാലിയത്ത്, മാഗി ആൽബർട്ട്, ബി.വി. ജോയ് എന്നിവർ സംസാരിച്ചു. റെയിൽവേ അടിപ്പാതക്കായി ദേവസ്വത്തിന്റെ 10 സെന്റോളം ഭൂമി നൽകുന്നതിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബു ഹൈകോടതിയെ സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.