ഗുരുവായൂര്‍ ആനത്താവളത്തിലെ രണ്ട് കൊമ്പന്മാര് ഇടഞ്ഞോടി
text_fieldsഗുരുവായൂര്‍: ആനത്താവളത്തിലെ രണ്ട് കൊമ്പന്മാര് ഇടഞ്ഞോടിയതിനെ തുടർന്ന് വ്യാപക നാശം. അക്ഷയ് കൃഷ്ണ, ഗോകുല്‍ എന്നീ കൊമ്പന്മാരാണ് ആനത്താവളത്തിന് പുറത്തേക്ക് ഇടഞ്ഞോടിയത്. അക്ഷയ് കൃഷ്ണ രണ്ട് കിലോമീറ്ററോളം കറങ്ങി ആനത്താവളത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍, ഗോകുലിനെ കോട്ടപ്പടി ടെന്‍ പ്ലസ് നഗറിൽനിന്ന് പാപ്പാന്മാര് തളച്ച് തിരിച്ചെത്തിക്കുകയായിരുന്നു. ആനകള്‍ വീടുകളുടെ മതിലുകള്‍ക്കും കാര്‍ പോര്‍ച്ചിനും വാഹനങ്ങള്‍ക്കും കേടുപാട് വരുത്തി.
വ്യാഴാഴ്ച രാവിലെ പത്തോടെ പനമ്പട്ട എത്തിച്ച് നല്‍കുമ്പോഴായിരുന്നു സംഭവം. അക്ഷയ് കൃഷ്ണനെ കെട്ടുംതറിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വിരണ്ടോടുകയായിരുന്നു. ഈ സമയം കുളിപ്പിക്കാനായി കിടത്തിയിരുന്ന ഒറ്റക്കൊമ്പന് ഗോകുലും അക്ഷയ്കൃഷ്ണയുടെ പിറകെ ഓടി. ആനത്താവളത്തിെൻറ കിഴക്കേ ഗേറ്റ് തകര്‍ത്ത് പുറത്തു കടന്ന ആനകള്‍ പിന്നീട് രണ്ടു വഴിക്ക് തിരിഞ്ഞു. ഗോകുല്‍ വീടുകള്‍ക്ക് സമീപമുള്ള പറമ്പുകളിലൂടെ ഓടി പുന്നത്തൂര്‍ റോഡിന് സമീപമുള്ള ടെന്‍ പ്ലസ് നഗറിലെത്തി. അവിടെയുള്ള ഇലക്ട്രീഷ്യന് മുളക്കല്‍ ആൻറസിെൻറ വീട്ടിലെ കാര്‍ പോര്‍ച്ച് തള്ളിയിട്ടു. ഷീറ്റ് വീണതിനെ തുടര്‍ന്ന് കാറുകള്‍ക്ക് കേട് സംഭവിച്ചു. പോര്‍ച്ചില്‍ നിര്‍ത്തിയിട്ട മോട്ടോര്‍ സൈക്കിള്‍ ആന തട്ടി വീഴ്ത്തുകയും ചെയ്തു. അടുത്തുള്ള എടമന മല്ലിക സുബ്രഹ്മണ്യെൻറ വീടിെൻറ പരിസരത്തേക്ക് നീങ്ങിയ ആനയെ പാപ്പാന്മാര് ചേര്‍ന്ന് തളച്ചു.
ആനത്താവളത്തിെൻറ കിഴക്കുഭാഗത്തുള്ള റോഡിലൂടെ ഓടിയ അക്ഷയ് കൃഷ്ണ കോട്ടപ്പടി അങ്ങാടിയുടെ ഭാഗത്തേക്കുള്ള റോഡിലേക്ക് കയറി അല്പദൂരം പോയ ശേഷം അടുത്തുള്ള പറമ്പിലൂടെ ആനത്താവളത്തിെൻറ ഭാഗത്തേക്കുതന്നെ നീങ്ങി.
പാപ്പാന്മാര് ആനയെ അനുനയിപ്പിച്ച് ആനത്താവളത്തിലെത്തിച്ച് തളച്ചു. ഓട്ടത്തിനിടെ വടക്കേവീട്ടില്‍ ഗോവിന്ദന്‍കുട്ടിയുടെയും സുധീര്‍ മന്‍സിലില്‍ സുധീറിെൻറയും വീട്ടുമതിലുകളും ആള്‍താമസമില്ലാത്ത പറമ്പിലെ സ്ലാബ് മതിലും തകര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.