സ്വർണക്കവർച്ച: അന്വേഷണസംഘത്തിന് നാടിന്റെ അനുമോദനം
text_fieldsഗുരുവായൂര്‍: തമ്പുരാൻപടിയിലെ സ്വർണമോഷണക്കേസ് പ്രതികളെ ഉടനടി പിടികൂടി തൊണ്ടി മുതൽ കണ്ടെടുത്ത അന്വേഷണ മികവിന് നാടിന്റെ അനുമോദനം. പൂക്കോട് തണൽ സംസ്കാരിക വേദിയുടെ ഉപഹാരം എൻ.കെ. അക്ബർ എം.എൽ.എ കൈമാറി.
എ.സി.പി കെ.ജി. സുരേഷ്, ടെമ്പിൾ ഇൻസ്പെക്ടർ സി. പ്രേമാനന്ദകൃഷ്ണൻ, ഗുരുവായൂർ ഇൻസ്പെക്ടർ പി.കെ. മനോജ്കുമാർ ഉൾപ്പെടെ 17 പേരെയാണ് അനുമോദിച്ചത്. മോഷണം നടന്ന വീടിന്റെ ഗൃഹനാഥൻ കുരഞ്ഞിയൂർ ബാലനടക്കമുള്ളവരുള്ള വേദിയിലായിരുന്നു അനുമോദനം. എൻ.എൻ. നിഷിൽ അധ്യക്ഷത വഹിച്ചു.
മുൻ നഗരസഭ ചെയർമാൻ ടി.ടി. ശിവദാസ്, ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ.പി. വിനോദ്, നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷൈലജ സുധൻ, കെ.കെ. വിശ്വനാഥൻ, വി. അനൂപ്, കെ.വി. സുഭാഷ്, കെ.എ. അജിഷ്, കിരൺ രാജ് എന്നിവർ സംസാരിച്ചു.
ഗുരുവായൂരിലെ വ്യാപാര സംഘടനകളായ മര്‍ച്ചൻറ്സ് അസോസിയേഷന്, ചേമ്പര്‍ ഓഫ് കൊമേഴ്സ്, ലോഡ്ജ് ഓണേഴ്സ് അസോസിയേഷന്, ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന് എന്നിവയുടെ നേതൃത്വത്തിലും അനുമോദന ചടങ്ങ് നടന്നു. നഗരസഭാധ്യക്ഷൻ എം. കൃഷ്ണദാസ് ഉപഹാരം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.