Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2021 7:06 AM GMT Updated On
date_range 5 Oct 2021 7:06 AM GMTനിയമസഭ തെരഞ്ഞെടുപ്പില്‍ പത്രിക തള്ളിയത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിെൻറ വീഴ്ച –ബി. ഗോപാലകൃഷ്ണന്
text_fieldsbookmark_border
ഗുരുവായൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ അഡ്വ. സി. നിവേദിതയുടെ പത്രിക തള്ളാന്‍ കാരണം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിെൻറ വീഴ്ചയാണെന്ന് പാർട്ടി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്. ഇതിെൻറ പേരില്‍ പ്രാദേശിക നേതൃത്വത്തിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരില്‍ വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗോപാലകൃഷ്ണന്. മറ്റു ചില സ്ഥലങ്ങളിലും സമാന വീഴ്ചയുണ്ടായെങ്കിലും അവിടെ പ്രശ്നം പരിഹരിച്ചു. എന്നാല്‍, ഗുരുവായൂരില്‍ പത്രിക സമര്‍പ്പിച്ചത് അവസാന സമയത്തായതിനാല്‍ ഒന്നും ചെയ്യാനായില്ല. പത്രികയോടൊപ്പം സമര്‍പ്പിക്കേണ്ട സംസ്ഥാന പ്രസിഡൻറിെൻറ കത്തില്‍ ഒപ്പില്ലാത്തതിനാലാണ് നിവേദിതയുടെ പത്രിക തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story