ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗുരുവായൂരിൽ; പിറന്നാൾ സദ്യയായി പ്രസാദ ഊട്ട്
text_fieldsഗുരുവായൂർ : രാമസേവാസമിതിയുടെ രാമകഥ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഗവർണർ ക്ഷേത്ര നടയിലെത്തി ഗുരുവായൂരപ്പനെ തൊഴുതു. ആറു മാസത്തിനിടെ രണ്ടാം തവണയാണ് ഗവർണർ ക്ഷേത്രനടയിലെത്തി തൊഴുന്നത്. ശനിയാഴ്ച വൈകീട്ട് നാലോടെ ക്ഷേത്രത്തിന് പുറത്ത് കിഴക്കേ നടയിലെ ദീപസ്തംഭത്തിന് സമീപം നിന്നാണ് ഗവർണർ കണ്ണനെ തൊഴുതത്. കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയും അടങ്ങുന്നപ്രസാദങ്ങൾ ഗവർണർക്ക് നൽകി. ശ്രീവൽസം അതിഥിമന്ദിരത്തിലെത്തിയ ഗവർണറെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ,ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ക്ഷേത്രത്തിലെ പ്രസാദ ഊട്ട് വിഭവങ്ങളാണ് ഉച്ചക്ക് ഗവർണ്ണർ കഴിച്ചത്. കഴിഞ്ഞ മേയ് ആറിന് ഗവർണർ ക്ഷേത്ര സന്നിധിയിലെത്തി കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തിയിരുന്നു.
പിറന്നാൾ സദ്യയായി പ്രസാദ ഊട്ട്
ഗുരുവായൂർ: പിറന്നാൾ സദ്യയായി പ്രസാദ ഊട്ട് കഴിച്ച് ഗവർണർ. തന്റെ പിറന്നാൾ ദിനത്തിൽ ഗുരുവായൂരിലെത്തിയ ഗവർണർ പ്രസാദ ഊട്ടിലെ വിഭവങ്ങളാണ് കഴിച്ചത്. ദേവസ്വം ചെയർമാൻ വി.കെ. വിജയൻ , അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവരോടൊപ്പം ശ്രീവത്സം ഗെസ്റ്റ് ഹൗസിലിരുന്നാണ് സദ്യയുണ്ടത്.
ടി എൻ പ്രതാപൻ എംപിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനും , പൂന്താനം ഓഡിറ്റോറിയത്തിൽ നടക്കുന്ന സത്സംഗത്തിൽ പങ്കെടുക്കാനുമാണ് ഗവർണർ ഗുരുവായൂരിൽ എത്തിയത് . 1951 നവംബർ 18 ന് ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിലാണ് ആരിഫ് മുഹമ്മദ് ഖാൻ ജനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.