ഗുരുവായൂർ ഉത്സവം: ദിക്കുകൊടികള്‍ സ്ഥാപിച്ചു; എഴുന്നള്ളിപ്പുകള്‍ തുടങ്ങി
text_fieldsഗുരുവായൂര്‍: എട്ട് ദിക്കുകളില്‍ വർണക്കൊടികള് സ്ഥാപിച്ചതോടെ ഗുരുവായൂരില്‍ ഉത്സവ എഴുന്നള്ളിപ്പുകള്‍ തുടങ്ങി. ഉത്സവത്തിന്റെ രണ്ടാംദിവസമായ വ്യാഴാഴ്ച രാവിലെയാണ് ദിക്ക് കൊടികള്‍ സ്ഥാപിച്ചത്. തന്ത്രി ചേന്നാസ് സതീശന് നമ്പൂതിരിപ്പാട് ആദ്യ കൊടി സ്ഥാപിച്ചു. ഇതോടെ വിശേഷ കാഴ്ചശീവേലിക്ക് തുടക്കമായി. കൊമ്പന് ഇന്ദര്‍സെന്‍ കോലമേറ്റി.
പെരുവനം കുട്ടന് മാരാരുടെ നേതൃത്വത്തില്‍ 100ഓളം വാദ്യകലാകാരന്മാര് അണിനിരന്ന പഞ്ചാരിമേളം അകമ്പടിയായി. ഉച്ചകഴിഞ്ഞ് നടന്ന കാഴ്ചശീവേലിക്ക് ചെമ്പട കൊട്ടിത്തിമിര്‍ത്തു. ദിവസവും രാവിലെ ഏഴുമുതല്‍ പത്തുവരെയും ഉച്ചതിരിഞ്ഞ് മൂന്നുമുതല്‍ ആറുവരെയുമാണ് വിശേഷാൽ ശീവേലി. രാത്രി 12 മുതല്‍ പുലര്‍ച്ച ഒന്നുവരെ വിളക്ക് എഴുന്നള്ളിപ്പും ഉണ്ട്.
പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിക്കല്‍ തുടങ്ങി
ഗുരുവായൂര്‍: ഉത്സവത്തോടനുബന്ധിച്ചുള്ള സ്വര്‍ണപഴുക്കാമണ്ഡപത്തിലെ എഴുന്നള്ളിപ്പ് തുടങ്ങി. ഉത്സവചടങ്ങുകളുടെ ഭാഗമായാണ് ക്ഷേത്ര ശ്രീകോവിലിന്റെ ചെറുമാതൃകയില്‍ നിര്‍മിച്ച പഴുക്കാമണ്ഡപത്തില്‍ തിടമ്പെഴുന്നള്ളിക്കുന്നത്. രാവിലെ പന്തീരടി പൂജക്കുശേഷം നാലമ്പലത്തിനകത്തും രാത്രി വടക്കേനടയിലുമാണ് പഴുക്കാമണ്ഡപത്തിലെ എഴുന്നള്ളിപ്പ്. ശങ്കരാചാര്യര്‍ ഭഗവാനെ സാഷ്ടാംഗം പ്രണമിച്ചുവെന്ന് വിശ്വസിക്കുന്ന ഇടത്താണ് രാത്രിയില്‍ പഴുക്കാമണ്ഡപം എഴുന്നള്ളിച്ച് വെക്കുന്നത്. രാത്രി എഴുന്നള്ളിച്ചിരിക്കുന്ന സമയത്ത് തായമ്പക, കൊമ്പ്പറ്റ്, കുഴല്‍പറ്റ് എന്നിവ അരങ്ങേറി.
പ്രസാദ ഊട്ടും ഗുരുവായൂർ ഉത്സവം: ദിക്കുകൊടികള്‍ സ്ഥാപിച്ചു; എഴുന്നള്ളിപ്പുകള്‍ തുടങ്ങിപകര്ച്ചയും തുടങ്ങി
ഗുരുവായൂര്‍: ഉത്സവത്തിന്റെ ഭാഗമായ പ്രസാദ ഊട്ടും പകര്ച്ചയുംആരംഭിച്ചു. 200000ഓളം പേരാണ് പ്രസാദഈട്ടില് പങ്കെടുത്തത്. കഞ്ഞിയും ഇടിച്ചക്കയും മുതിരയുംകൊണ്ടുള്ള പുഴുക്കുമായിരുന്നു വിഭവങ്ങള്‍. അതിന് പുറമെ തേങ്ങാപ്പൂള്, ശര്‍ക്കര, പപ്പടം, മാങ്ങാക്കറി എന്നിവയും ഉണ്ടായിരുന്നു. ദേവസ്വം ജീവനക്കാര്‍ക്കും അവകാശികള്‍ക്കും കഞ്ഞിയും വിഭവങ്ങളും വീട്ടിലേക്ക് പകര്ച്ചയായും നല്കി. ഉത്സവം എട്ടാം നാള് വരെയാണ് കഞ്ഞിയും പകര്‍ച്ചയും. എട്ടാം നാളില്‍ എല്ലാവര്‍ക്കുമായി ദേശപകര്‍ച്ച നല്‍കും.
ഗുരുവായൂരില്‍ ഇന്ന്
ക്ഷേത്രം: ശ്രീഭൂതബലി -11.00, കൂത്തമ്പലത്തില്‍ ചാക്യാര്‍കൂത്ത്-1.00, കാഴ്ചശീവേലി - 3.00, ദീപാരാധന- 6.00, ശ്രീഭൂതബലി, വടക്കേനടക്കല് എഴുന്നള്ളിച്ച് വെക്കല്‍ - 8.00.
മേൽപത്തൂര് ഓഡിറ്റോറിയം: അഷ്ടപദി - 5.00, നാഗസ്വരം -6.00, പുള്ളുവന്‍പാട്ട്-8.00, ആധ്യാത്മിക പ്രഭാഷണം - 9.30, മോഹിനിയാട്ടം - 10.30, നാഗസ്വര ഫ്യൂഷന്‍-2.30, കുത്തിയോട്ടം -4.00, ഭരതനാട്യം -6.30, കൃഷ്ണനാട്ടം-10.00
നിശാഗന്ധി സര്‍ഗോത്സവം (മുനിസിപ്പല്‍ ഗ്രൗണ്ട്): നാട്ടുഗരിമ - 6.00
പുസ്തകോത്സവ വേദി (ലൈബ്രറി അങ്കണം): ഡോ. വി. കാര്ത്തികേയന് നായര്‍ (ചരിത്രവും സമൂഹവും) - 6.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.