ഗുരുവായൂര്‍ ഉത്സവം: മൂന്നിന് കൊടിയേറും
text_fieldsഗുരുവായൂര്‍: 10 ദിവസത്തെ ക്ഷേത്രോത്സവത്തിന് വെള്ളിയാഴ്ച കൊടിയേറും. ഉത്സവത്തിന് മുന്നോടിയായ സഹസ്രകലശാഭിഷേകം വ്യാഴാഴ്ച നടക്കും. സഹസ്രകലശത്തിനായി കൂത്തമ്പലത്തില്‍ പത്മമിട്ട് 975 വെള്ളിക്കുടങ്ങളും 26 സ്വര്‍ണക്കുടങ്ങളും 25 ഖണ്ഡങ്ങളായി കമഴ്ത്തി വെച്ചു.
ബുധനാഴ്ച ആയിരം കുടങ്ങളില്‍ മന്ത്രപുരസരം ദ്രവ്യങ്ങളും പരികലശവും നിറച്ച് പൂജ നടത്തും. രാത്രി കലശത്തിന് ഭഗവാന്റെ അനുമതി ചോദിക്കുന്ന അനുജ്ഞ ചടങ്ങ് നടക്കും. വ്യാഴാഴ്ച രാവിലെ ഏഴിന് ശേഷം കൂത്തമ്പലത്തില്‍നിന്ന് ആയിരം കലശം കീഴ്ശാന്തി നമ്പൂതിരിമാര്‍ കൈമാറി ശ്രീലകത്ത് എത്തിക്കും.
തന്ത്രി അഭിഷേകം ചെയ്യും. ബ്രഹ്മകലശം വാദ്യഘോഷങ്ങളോടെ ശ്രീലകത്തേക്ക് എഴുന്നള്ളിച്ച് അഭിഷേകം ചെയ്യുന്നതോടെ ചടങ്ങ് പൂര്‍ണമാകും. ക്ഷേത്രത്തില്‍ ബുധനാഴ്ച തത്വകലശാഭിഷേകം നടക്കും. വെള്ളിയാഴ്ച രാവിലെ ആനയില്ലാശീവേലി, ഉച്ചകഴിഞ്ഞ് മൂന്നിന് ആനയോട്ടം എന്നിവ നടക്കും. രാത്രി കൊടിയേറ്റത്തോടെ 10 ദിവസത്തെ ഉത്സവത്തിന് തുടക്കമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.