ഗുരുവായൂര്‍: നഗരസഭ ഓഫിസ് വളപ്പിലെ മരം മുറിച്ചതില്‍ കൗണ്‍സിലില്‍ പ്രതിഷേധം
text_fieldsഗുരുവായൂര്‍: നഗരസഭ ഓഫിസ് വളപ്പിലെ മരം മുറിച്ചതില്‍ കൗണ്‍സിലില്‍ പ്രതിഷേധം. പ്രതിപക്ഷ നേതാവ് കെ.പി. ഉദയനാണ് മരം മുറിച്ച വിഷയം കൗണ്‍സിലില്‍ ഉന്നയിച്ചത്. ചില്ലകള്‍ വീഴാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് ശിഖരങ്ങള്‍ വെട്ടിമാറ്റിയതാണെന്നും വീണ്ടും വളര്‍ന്നുവരാവുന്ന രീതിയിലാണ് മുറിച്ചതെന്നും ചെയര്മാന് എം. കൃഷ്ണദാസ് പറഞ്ഞു.
ആവശ്യമായ ആശയവിനിമയം ഇല്ലാതെയാണ് നടപടിയെന്ന പ്രതിപക്ഷ ആരോപണത്തെ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ എ.എസ്. മനോജ് എതിര്‍ത്തു. ആലോചിക്കേണ്ട എല്ലാവരുമായി ആലോചിച്ചുതന്നെയാണ് ശിഖരങ്ങള്‍ നീക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭയുടെ ഭൂമി അന്യാധീനപ്പെട്ടത് പ്രഫ. പി.കെ. ശാന്തകുമാരി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച രേഖകള്‍ ലഭിച്ചാല്‍ നഗരസഭയുടെ ഒരിഞ്ച് ഭൂമിപോലും നഷ്ടപ്പെടാതിരിക്കാൻ നടപടിയെടുക്കുമെന്ന് ചെയര്മാന് പറഞ്ഞു. കാട്ടുപന്നി ശല്യത്തില്‍ നടപടി വേണമെന്ന് ബി.വി. ജോയ് ആവശ്യപ്പെട്ടു. ഓഡിറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ച നടപടികള്‍ക്ക് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പി.എം. മെഹറൂഫ്, സെക്രട്ടറി എച്ച്. അഭിലാഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.