ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് സൗരോർജപ്രഭയിൽ
text_fieldsഗുരുവായൂർ: ദേവസ്വം ബോർഡിനു കീഴിലുള്ള ശ്രീകൃഷ്ണ കോളജിന് 10 ലക്ഷം രൂപയുടെ സഹായവുമായി ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി. ഏറെ നാളായി കോളജിന്റെ ആവശ്യമായിരുന്ന സോളാർ എനർജി പ്ലാന്റ് യൂസുഫലി യാഥാർഥ്യമാക്കി. 15 കെ.വി പ്ലാൻറാണ് കോളജിൽ സ്ഥാപിച്ചത്. ഉദ്ഘാടനം യൂസുഫലി നിർവഹിച്ചു. സംസ്കൃത ശ്ലോകം ചൊല്ലിയും ഗീതയുടെ സാരാംശം ചൂണ്ടിക്കാട്ടിയും അലക്സാണ്ടർ ചക്രവർത്തിയുടെ കഥ പറഞ്ഞും വിദ്യാർഥികളുമായി സംവദിച്ചുമായിരുന്നു ഉദ്ഘാടന പ്രസംഗം.
പുതിയ സാധ്യതകളാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുറക്കുന്നതെന്നും യുവതലമുറക്ക് പുതിയ അവസരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കുട്ടികൾക്ക് സ്വന്തം നാട്ടിൽ മികച്ച അവസരങ്ങൾ ഒരുങ്ങണമെന്നും അഭിപ്രായപ്പെട്ടു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, പ്രിൻസിപ്പൽ പി.എസ്. വിജോയി, ഡോ. വി.എൻ. ശ്രീജ, ഡോ. രാജേഷ് മാധവൻ, കോളജ് യൂനിയൻ ചെയർമാൻ ഐ.എ. ഇജാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.