ശബരിമല തീര്‍ഥാടകരെ വരവേല്‍ക്കാന്‍ ഗുരുവായൂര്‍
text_fieldsഗുരുവായൂര്‍: ശബരിമല തീര്‍ഥാടകര്‍ക്കായുള്ള ക്രമീകരണങ്ങള്‍ക്ക് നഗരസഭ കൗണ്‍സില്‍ അംഗീകാരം നല്കി. നവംബര്‍ 15നാണ് മണ്ഡല, മകരവിളക്ക്, ഏകാദശി സീസൺ ആരംഭിക്കുന്നത്. ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വൈകിയതിനെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ.പി.എ റഷീദ് ചോദ്യം ചെയ്തു.
പാര്‍ക്കിങ് സൗകര്യം, ആവശ്യമായ വെളിച്ചം, പൊതുശൗചാലയങ്ങളുടെ അറ്റകുറ്റപ്പണി, പ്രഥമ ശുശ്രൂഷാ കേന്ദ്രം എന്നിവയെല്ലാം എത്രയും വേഗം പൂര്‍ത്തിയാക്കും. ബയോ ടോയ്ലറ്റുകള് സ്ഥാപിക്കാനും തീരുമാനമുണ്ട്. ആവശ്യമായ ശൗചാലയങ്ങള്‍ ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ.പി. ഉദയനും പറഞ്ഞു. അതി ദരിദ്രരെ കണ്ടെത്താനുള്ള സമിതിക്ക് രൂപം നല്കി. അമൃത് പദ്ധതിയില്‍ നവീകരിച്ച തരകന് ലാസര്‍ കുളം ഈ മാസം 13ന് ഉദ്ഘാടനം ചെയ്യുമെന്ന് വൈസ് ചെയര്പേഴ്സന് അനീഷ്മ ഷനോജ് അറിയിച്ചു.
അര്‍ബന്‍ െഹല്‍ത്ത് സെൻററില്‍ രണ്ട് ഡോക്ടര്‍മാരുടെയും ആവശ്യമായ ജീവനക്കാരുടെയും സേവനം ഉറപ്പുവരുത്താന്‍ നടപടിയെടുക്കുമെന്ന് നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ് പറഞ്ഞു. തൈക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ രോഗികളെ പരിശോധിക്കുന്നില്ലെന്നും ഉച്ച കഴിഞ്ഞ് ഡോക്ടറുടെ സേവനം ഇല്ലെന്നും ഷില്‍വ ജോഷി പറഞ്ഞു.
ഇക്കാര്യം പരിശോധിക്കാന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എ.എസ്. മനോജിനെ ചെയര്മാന് ചുമതലപ്പെടുത്തി. ചക്കംകണ്ടം ദ്രവമാലിന്യ പ്ലാൻറിന് സമീപമുള്ള കുടുംബങ്ങള്‍ക്ക് സൗജന്യമായി കുടിവെള്ളത്തിന് പദ്ധതി വേണമെന്ന് പി.കെ. നൗഫല്‍ ആവശ്യപ്പെട്ടു. നഗരസഭയുടെ പരിപാടികള്‍ കൗണ്‍സിലര്‍മാര്‍ അറിയുന്നില്ലെന്ന് പ്രതിപക്ഷം പരാതിപ്പെട്ടു.
നഗരസഭ ഓഫിസിന് സമീപവും കോട്ടപ്പടി സെൻററിലും കുടുംബശ്രീയുടെ അര്‍ബന്‍ വെജിറ്റബ്ൾ കിയോസ്കുകള്‍ ആരംഭിക്കും. ബസ്സ്റ്റാന്‍ഡിന് സമീപമുള്ള വാട്ടര്‍ എ.ടി.എമ്മിനടുത്ത് സൂക്ഷ്മ സംരംഭകരുടെ ഉൽപന്നങ്ങള് വിപണനം ചെയ്യുന്നതിന് ഫുഡ് കിയോസ്ക് തുറക്കും. പകല്‍വീട്, പൂക്കോട് സോണല്‍ ഓഫിസ് എന്നിവിടങ്ങളില്‍ ജെൻഡര്‍ റിസോഴ്സ് സെൻററും ആരംഭിക്കും.
കുടുംബശ്രീ വിലയിരുത്തല്‍ സമിതിയിലേക്ക് കൗണ്‍സിലര്‍മാരായ അനീഷ്മ ഷനോജ്, ദേവിക ദിലീപ്, അജിത അജിത്, ബബിത മോഹന്‍, അജിത ദിനേശന്, സി.ഡി.എസ് ചെയര്പേഴ്സന് മോളി ജോയ് എന്നിവരെ തെരഞ്ഞെടുത്തു. എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. എ.എസ്. മനോജ്, എ.എം. ഷെഫീര്‍, കെ.പി. ഉദയന്‍, കെ.പി.എ. റഷീദ്, ഫൈസല്‍ പൊട്ടത്തയില്‍, സി.എസ്. സൂരജ്, വി.കെ. സുജിത് എന്നിവര്‍ സംസാരിച്ചു.
ആര്‍ക്കും അറിയേണ്ട; ധാരണപത്രം
കേന്ദ്ര സര്‍ക്കാറിെൻറ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെൻറര്‍, അമിനിറ്റി സെൻറര്‍ എന്നിവയുടെ നടത്തിപ്പ് നഗരസഭക്ക് കൈമാറി കിട്ടാന്‍ സര്‍ക്കാറുമായി ഒപ്പുവെക്കേണ്ട ധാരണപത്രം കൗണ്‍സില്‍ ചര്‍ച്ച കൂടാതെ അംഗീകരിച്ചു. എന്നാല്‍, ധാരണപത്രത്തിെൻറ ഉള്ളടക്കം എന്താണെന്ന് ഒരു കൗണ്‍സിലര്‍ പോലും ചോദിച്ചില്ലെന്നത് ശ്രദ്ധേയമായി. കേന്ദ്ര സര്‍ക്കാറിെൻറ പദ്ധതിയായിട്ടും കൗണ്‍സിലില്‍ ഉണ്ടായിരുന്ന ബി.ജെ.പിയുടെ ഏക അംഗം ഒരു സംശയവും ഉന്നയിച്ചില്ല. യു.ഡി.എഫ് കൗണ്‍സിലര്‍മാരും മൗനം പാലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.