നായനാര്‍ പറഞ്ഞു 'കരയുന്ന തറക്കല്ലിടരുത് രാധാകൃഷ്ണാ...'
text_fieldsഗുരുവായൂര്‍: തറക്കല്ലിടല്‍ പരിപാടികള്‍ക്ക് പോകുമ്പോള്‍ രണ്ടുതവണ ആലോചിക്കണമെന്ന് ഇ.കെ. നായനാര്‍ തന്നെ ഉപദേശിച്ചിരുന്നുവെന്ന് മന്ത്രി കെ. രാധാകൃഷ്ണന്.
ഗുരുവായൂര്‍ ദേവസ്വത്തിെൻറ കച്ചവട സമുച്ചയം തറക്കല്ലിടുന്ന ചടങ്ങിലാണ് നായനാര്‍ നല്കിയ ഉപദേശം മന്ത്രി ഓര്‍ത്തത്. 1996ലെ മന്ത്രിസഭയില്‍ താന്‍ തുടക്കക്കാരനായിരിക്കുമ്പോഴായിരുന്നു സംഭവം. തറക്കല്ലിടാന്‍ ക്ഷണിച്ചാല്‍ ഉയര്‍ന്ന് പൊന്തുന്ന കല്ലാണോ, കാറ്റും മഴയും ഏറ്റ് കരയാന്‍ വിധിക്കപ്പെടുന്ന കല്ലാണോ എന്ന് നോക്കിയ ശേഷം പരിപാടി ഏറ്റാല്‍ മതിയെന്നായിരുന്നു ഉപദേശം. കരയുന്ന കല്ലാവുമെന്ന് തോന്നിയാല്‍ പോകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മന്ത്രിസഭയിലെ 'ബേബി' ആയിരുന്ന തന്നോട് നായനാര്‍ക്ക് ഏറെ വാത്സല്യമായിരുന്നെന്നും രാധാകൃഷ്ണന് പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിലും ചില കല്ലുകള്‍ കിടന്ന് കരയുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി യാഥാര്‍ഥ്യമാക്കും –മന്ത്രി
ഗുരുവായൂര്‍: ദേവസ്വം സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി നിര്‍മിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന് അറിയിച്ചു. റെയില്‍വേ സ്റ്റേഷനടുത്ത് തിരുത്തിക്കാട്ട് പറമ്പിലെ 13 ഏക്കര്‍ സ്ഥലത്താണ് ആശുപത്രി നിര്‍മിക്കുക. 25 വര്‍ഷം മുമ്പ് ദേവസ്വം ആശുപത്രിക്കായി ഏറ്റെടുത്തതാണ് ഈ സ്ഥലം. ഇവിടേക്കുള്ള റോഡിന് വീതികൂട്ടുമെന്നും മന്ത്രി അറിയിച്ചു. ആശുപത്രിയുടെ നിര്‍മാണത്തിന് നഗരസഭയുടെ പൂര്‍ണപിന്തുണ ഉണ്ടാകുമെന്ന് നഗരസഭ അധ്യക്ഷന്‍ എം. കൃഷ്ണദാസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.