പാട്ടുവഴികളും അഭിനയ മുഹൂർത്തങ്ങളും പങ്കുവെച്ച് കൈതപ്രം
text_fieldsഗുരുവായൂർ: പാട്ടുകൾ പിറന്ന വഴിയും അഭിനയ വഴികളും പങ്കുവെച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി. മഹാമാരിക്കാലത്തെ ഒറ്റപ്പെടലിെൻറ വിരസതയകറ്റാൻ നഗരസഭ ആരംഭിച്ച ഓൺലൈൻ സായാഹ്ന സാംസ്കാരിക വിരുന്നായ അരികെയുടെ കൈതപ്രം അതിഥിയായെത്തിയത്.
എഴുതിയും പാടിയും സംഗീതം പകർന്നും അഭിനയിച്ചുമെല്ലാം മലയാള സിനിമയിലെ നിറസാന്നിധ്യമായ കൈതപ്രം 'അരികെ' 30 ദിവസം തികക്കുന്ന ദിവസമാണ് അതിഥിയായത്. തെൻറ പാട്ടുകൾ പിറന്ന വഴികളും അഭിനയ അവസരങ്ങൾ ലഭിച്ചതുമെല്ലാം അദ്ദേഹം പങ്കുവെച്ചു. നഗരസഭാധ്യക്ഷൻ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. പങ്കെടുത്തവരുടെ ആവശ്യാനുസരണം കീർത്തനങ്ങളും പാട്ടുകളും കൈതപ്രം ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.