അയ്യപ്പന്‍കുട്ടിക്ക് മന്ത്രിയുടെ 'കോംപ്ലിമെൻറ്'; പിന്നെ ഒരു പടല പഴവും
text_fieldsഗുരുവായൂര്‍: 'മിടുക്കനാണല്ലോ... നല്ല അനുസരണയുള്ളവന്‍' -മന്ത്രിയുടെ 'കോംപ്ലിമെൻറ്' കേട്ട സന്തോഷത്തില്‍ കൊമ്പന് അയ്യപ്പന്കുട്ടിയൊന്ന് തലയാട്ടിയോ എന്ന് ചുറ്റും നിന്നവര്‍ക്ക് സംശയം. എന്തായാലും മന്ത്രി തുമ്പിക്കൈയില്‍ െവച്ചുകൊടുത്ത പഴങ്ങള്‍ അവന് സന്തോഷപൂര്‍വം അകത്താക്കി. ആദ്യമായി ആനത്താവളത്തിലെത്തിയ മന്ത്രി മുഹമ്മദ് റിയാസാണ് കൊമ്പന് അയ്യപ്പന്‍കുട്ടിക്ക് പഴങ്ങള്‍ നല്‍കിയത്. അത്യാവശ്യം കുസൃതിയൊക്കെ കൈവശമുള്ള അയ്യപ്പന്‍കുട്ടി ശാന്തനായി മന്ത്രിക്ക് മുന്നില്‍ നിന്നുകൊടുത്തു.
ആദ്യമായാണ് താൻ ആനത്താവളത്തിലെത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ആനത്താവളത്തിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്ഷിപ്പിക്കാൻ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. നാട്ടാനകൾക്കായി സർക്കാറിെൻറ ഉടമസ്ഥതയിൽ ആശുപത്രി വേണമെന്ന എന്‍.കെ. അക്ബര്‍ എം.എല്‍.എയുെട ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു.ചരിത്രസ്മാരകമായ ആനത്താവളത്തിലെ കോവിലകം കെട്ടിടം സംരക്ഷിക്കാൻ സർക്കാർ സഹായം നൽകണമെന്ന് ദേവസ്വം ചെയര്മാന് കെ.ബി. മോഹന്‍ദാസ് മന്ത്രിയോട് അഭ്യർഥിച്ചു. ചക്കംകണ്ടം കായൽ ടൂറിസത്തിെൻറ സാധ്യതകളും മന്ത്രി വിലയിരുത്തി.
കായൽ പ്രദേശത്ത് സന്ദർശനം നടത്തിയ മന്ത്രി നഗരസഭയുടെ പദ്ധതികൾക്ക് സർക്കാർ സഹായം പരിഗണിക്കുമെന്ന് അറിയിച്ചു. ഗുരുവായൂരുമായി ബന്ധപ്പെട്ട ചക്കംകണ്ടം കായൽ, ചാവക്കാട് ബീച്ച്, ആനത്താവളം എന്നിവയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. സഞ്ചാരികൾക്ക് മുന്നിൽ വെളിപ്പെടാത്ത സംസ്ഥാനത്തെ മേഖലകൾ ലോകത്തിന് മുന്നിലെത്തിക്കുകയാണ് സർക്കാറിെൻറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എമാരായ എൻ.കെ. അക്ബർ, മുരളി പെരുനെല്ലി, നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, മുൻ എം.എൽ.എ പി.ടി. കുഞ്ഞുമുഹമ്മദ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എ.എം. ഷെഫീർ, ഷൈലജ സുധൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.