ഗുരുവായൂരിന് നാല് സാറ്റലൈറ്റ് നഗരങ്ങൾ വരുന്നു
text_fieldsഗുരുവായൂര്‍: നഗരസഭയിലെ പ്രധാന കേന്ദ്രങ്ങളെ 'സാറ്റലൈറ്റ്' നഗരങ്ങളായി വികസിപ്പിക്കാന്‍ ബജറ്റില്‍ പദ്ധതി. കോട്ടപ്പടി, ചൊവ്വല്ലൂര്‍പ്പടി, മാമബസാര്‍, തൊഴിയൂര്‍ എന്നിവയാണ് സാറ്റലൈറ്റ് നഗരങ്ങളാവുക. 240.65 കോടിയുടെ ബജറ്റാണ് വൈസ് ചെയര്പേഴ്സന് അനീഷ്മ ഷനോജ് അവതരിപ്പിച്ചത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ബജറ്റില്‍ പദ്ധതിയുണ്ട്.
ഗുരുവായൂരിലെ റിസോര്‍ട്ടുകള്‍ ചെറുകിട ഐ.ടി ഹബുകളാക്കി മാറ്റും. കുടുംബശ്രീ, ദേശീയ നഗര ഉപജീവന മിഷന് എന്നിവ വഴി വനിതകള്‍ക്ക് തൊഴിലവസരങ്ങളും വര്‍ധിപ്പിക്കും. തൊഴില്‍ പരിശീലനത്തിനും വായ്പാ സബ്സിഡിക്കുമായി 35 ലക്ഷം വകയിരുത്തി.
ബജറ്റിലെ പ്രധാന പദ്ധതികള്‍: നഗരസൗന്ദര്യവത്കരണം -4.99 കോടി, ബസ് ടെര്‍മിനല്‍ -14 കോടി, സ്ട്രീറ്റ് ഷോപ്പിങ് കോംപ്ലക്സ് -ആറ് കോടി, തിരുവെങ്കിടം സബ് വേ -3.5 കോടി, മമ്മിയൂര്‍ സെൻറര്‍ വികസനം -2.5 കോടി, ലൈഫ് മിഷന് -നാല് കോടി. ബജറ്റ് അവതരണ യോഗത്തില്‍ ചെയര്മാന് എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ചര്‍ച്ച ചൊവ്വാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.