പത്രവിതരണ രംഗത്തെ ദമ്പതികൾക്ക് ആദരം
text_fieldsഗുരുവായൂർ: നാല് പതിറ്റാണ്ടായി പത്രവിതരണ രംഗത്ത് പ്രവർത്തിക്കുന്ന തിരുവെങ്കിടം സ്വദേശി ആൽബർട്ടിനെയും ഒന്നര പതിറ്റാണ്ടായി ഭർത്താവിനൊപ്പം വിതരണ രംഗത്ത് പങ്കാളിയായ റിട്ട. അധ്യാപിക മേരിയെയും വായന ദിനത്തിെൻറ ഭാഗമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആദരിച്ചു.
സംസ്കാര സാഹിതി ജില്ല സെക്രട്ടറി ശശി വാറണാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. പുസ്തകങ്ങളും സമ്മാനിച്ചു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ബാലൻ വാറണാട്ട്, പി.ഐ. ലാസർ, കൗൺസിലർ വി.കെ. സുജിത്ത്, മഹിള കോൺഗ്രസ് പ്രസിഡൻറ് മേഴ്സി ജോയ്, ഐ.എൻ.ടി.യു.സി പ്രസിഡൻറ് ഗോപി മനയത്ത് എന്നിവർ സംസാരിച്ചു.
പതിറ്റാണ്ടുകളായി വാർത്ത വിതരണ രംഗത്ത് പ്രവർത്തിക്കുന്ന ആൽബർട്ട് - മേരി ദമ്പതികളെ വായന ദിനത്തിെൻറ ഭാഗമായി എംപീസ് കോവിഡ് കെയർ ആദരിച്ചു. മണ്ഡലം ചെയർമാൻ ഒ.കെ.ആർ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. പൊന്നാടയും അണിയിച്ചു. നവനീത് കണ്ണൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ സി.എസ്. സൂരജ് പുസ്തകങ്ങൾ സമ്മാനിച്ചു. ബാലൻ വാറണാട്ട്, മേഴ്സി ജോയ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.