മാമാബസാറിൽ കിട്ടും, ഒരു രൂപക്ക് ഒരു ലിറ്റര്‍ കുടിവെള്ളം
text_fieldsഗുരുവായൂര്‍: നഗരകേന്ദ്രത്തിന് പുറത്ത് നഗരസഭ സ്ഥാപിച്ച ആദ്യ വാട്ടര്‍ എ.ടി.എം നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയില്‍ ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് എ.ടി.എം സ്ഥാപിച്ചത്. ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ തണുത്ത വെള്ളവും അഞ്ച് രൂപക്ക് അഞ്ച് ലിറ്റര്‍ വെള്ളവും ലഭിക്കും. റിവേഴ്സ് ഓസ്മോസിസ്, യു.വി ലൈറ്റ് എന്നീ പ്രക്രിയകളിലൂടെ അണുവിമുക്തമാക്കിയ ശേഷമാണ് കുടിവെളളം ലഭ്യമാക്കുന്നത്. 5000 ലിറ്ററാണ് സംഭരണശേഷി. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോർപറേഷന് ലിമിറ്റഡ് ആണ് നിർമാണം നിര്‍വഹിച്ചത്.
വൈസ് ചെയര്പേഴ്സൻ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എ.എം. ഷെഫീര്‍, ഷൈലജ സുധന്, ബിന്ദു അജിത്കുമാര്‍, എ. സായിനാഥന്‍, കൗണ്‍സിലര്‍ കെ.പി. ഉദയന്‍, മുന്‍ നഗരസഭ ചെയര്മാന് പി.എസ്. ജയന്, നഗരസഭ സെക്രട്ടറി ബീന എസ്. കുമാര്‍, വാര്‍ഡ് തല വികസന സമിതി കണ്‍വീനര്‍ കെ.എ. ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.