ഗുരുവായൂരിൽ ഇനി പാർക്കിങ് ഗ്രൗണ്ട് നിറഞ്ഞ് കവിയില്ല
text_fieldsഗുരുവായൂര്‍: വിശേഷ ദിവസങ്ങളിലും വിവാഹ തിരക്കുള്ള ദിവസങ്ങളിലും പാർക്കിങ് ഗ്രൗണ്ടുകൾ നിറഞ്ഞുകവിഞ്ഞ ദിനങ്ങൾക്ക് വിട. ഒരേസമയം എണ്ണൂറോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്ന നാല് നിലകളുള്ള ബഹുനില പാർക്കിങ് സമുച്ചയം നാടിന് സമർപ്പിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് സർക്കാർ പങ്കാളിത്തത്തോടെ ബഹുനില പാര്‍ക്കിങ് സമുച്ചയം ആരംഭിച്ചത്. തീർഥാടകർക്ക് ആധുനിക രീതിയിലുള്ള താമസ സൗകര്യം ഒരുക്കുന്ന പടിഞ്ഞാറെനടയിലെ അമിനിറ്റി സെൻററും ഉദ്ഘാടനം ചെയ്തു. തീർഥാടന നഗര വികസനത്തിനുള്ള പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ടും പണി തീർത്തത്.
കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ പാർക്കിങ് സമുച്ചയവും അമിനിറ്റി സെൻററും ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര സഹമന്ത്രി വി. മുരളീധരന് മുഖ്യാതിഥിയായി.
പാർക്കിങ് സമുച്ചയത്തിെൻറ ശിലാഫലകം ടി.എന്‍. പ്രതാപന് എം.പിയും അമ്നിറ്റി സെൻററിെൻറ ശിലാഫലകം കെ.വി. അബ്ദുൾ ഖാദര്‍ എം.എല്‍.എയും അനാച്ഛാദനം ചെയ്തു.
ഭക്തർക്കായി പടിഞ്ഞാറെ നടയില്‍ മൂന്നു നിലകളിലായി 27 മുറികളോടു കൂടി നിര്‍മിച്ച ശ്രീകൃഷ്ണ റസ്റ്റ് ഹൗസും ആനത്താവളത്തിന് സമീപം വയോജനങ്ങൾക്കായുള്ള ശ്രീകൃഷ്ണ സദനവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
നഗരസഭ അധ്യക്ഷൻ എം. കൃഷ്ണദാസ് മുഖ്യാതിഥിയായി. ദേവസ്വം ചെയര്മാന് കെ.ബി. മോഹന്‍ദാസ്, അഡ്മിനിസ്ട്രേറ്റര്‍ ടി. ബ്രീജാകുമാരി, നഗരസഭ സെക്രട്ടറി പി.എസ്. ഷിബു എന്നിവർ സംസാരിച്ചു. നഗര വികസനത്തിനുള്ള അമൃത് പദ്ധതിയിൽ നഗരസഭ നിർമിക്കുന്ന പാർക്കിങ് സമുച്ചയത്തിെൻറ നിർമാണവും അവസാനഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.