കുടിവെള്ള പ്രശ്‌നത്തിനും തീരസംരക്ഷണത്തിനും പ്രഥമ പരിഗണന -മന്ത്രി റോഷി അഗസ്റ്റിന്‍
text_fieldsഗുരുവായൂർ: ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ കടപ്പുറം, ഏങ്ങണ്ടിയൂര്‍ പഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിനും തീരസംരക്ഷണത്തിനും സംസ്ഥാന സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍.
ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രൂക്ഷമായ കടല്‍ക്ഷോഭം നേരിടുന്ന ചാവക്കാട് പ്രദേശത്ത് തീരസംരക്ഷണത്തിനാവശ്യമായ നടപടികള്‍ക്കായുള്ള പരിശോധന നടത്തി ഡി.പി.ആര്‍ തയാറാക്കാന്‍ നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
തലമുറകൾക്ക് വേണ്ടിയുള്ള കരുതൽ പദ്ധതികളിലെ പ്രധാന ഘട്ടമാണ് ഗുരുവായൂർ അഴുക്കുചാൽ പദ്ധതി പൂർത്തീകരണത്തിലൂടെ നിർവഹിച്ചത്. 2023ഓടെ ജലവിഭവ വകുപ്പില്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഒരു നിർമാണ പ്രവര്‍ത്തനവും ശേഷിക്കില്ലെന്നും മന്ത്രി പറഞ്ഞു. എൻ.കെ. അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ടി.എന്‍. പ്രതാപന്‍ എം.പി, മുരളി പെരുനെല്ലി എം.എൽ.എ എന്നിവര്‍ മുഖ്യാതിഥികളായി. വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ ടി.എസ്. സുധീർ റിപ്പോർട്ട് അവതരിപ്പിച്ചു. വാട്ടർ അതോറിറ്റി ബോർഡ് അംഗം ജോസ് ജോസഫ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ അനീഷ്മ ഷനോജ്, മമ്മിയൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ. പ്രകാശ്, കൗൺസിലർമാരായ കെ.പി.എ. റഷീദ്, പി.കെ. നൗഫൽ, വിവിധ സംഘടന പ്രതിനിധികളായ ടി.ടി. ശിവദാസ്, എം.ടി. തോമസ്, മായ മോഹൻ, പി.ഐ. സൈമൺ, ടി.എൻ. മുരളി, പി.കെ. രാജേഷ് ബാബു, ആർ. ജയകുമാർ, ജോഫി കുരിയൻ, വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ പൗളി പീറ്റർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.