മൂന്ന് പതിറ്റാണ്ടോളം ഭഗവാെൻറ 'വേട്ടമൃഗ'മായി രാധാകൃഷ്ണന്
text_fieldsഗുരുവായൂര്‍: മൂന്ന് പതിറ്റാണ്ടോളമായി ഭഗവാെൻറ 'വേട്ടമൃഗ'മാകാനുള്ള നിയോഗത്തിെൻറ ധന്യതയില്‍ മഠത്തില്‍ രാധാകൃഷ്ണൻ. ഗുരുവായൂര്‍ ഉത്സവത്തിെൻറ ചടങ്ങുകളിലൊന്നായ പള്ളിവേട്ടയില്‍ ഭഗവാന് വേട്ടയാടുന്ന പന്നിയുടെ വേഷമണിഞ്ഞ് ക്ഷേത്ര മതില്‍ക്കകത്ത് ഓടുന്നത് ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഠത്തില്‍ രാധാകൃഷ്ണനാണ്. 70 വയസ്സുള്ള ഇദ്ദേഹം 28 വര്‍ഷമായി ഈ ദൗത്യം ഏറ്റെടുത്തിട്ട്.
കാനനത്തില്‍ ആനപ്പുറത്ത് വേട്ടങ്ങിറുന്ന ഭഗവാന് പന്നിയെ അമ്പെയ്ത് പള്ളിവേട്ട അവസാനിപ്പിക്കുമെന്നാണ് വിശ്വാസം. ദേവസ്വത്തിന്റെ ഔദ്യോഗിക പന്നിയായി വേഷം ധരിച്ചിറങ്ങുക രാധാകൃഷ്ണനാണ്. തൊട്ടുപിന്നില്‍ പിടിയാന നന്ദിനി ഭഗവാന്റെ തിടമ്പ് പുറത്തേറ്റി ഓടുന്നുണ്ടാകും.
ഒമ്പത് പ്രദക്ഷിണം പൂര്‍ത്തിയായാല്‍ അമ്പേറ്റ് തളര്‍ന്നു വീഴുന്നുവെന്ന സങ്കല്‍പ്പത്തില്‍ പന്നിവേഷധാരി ഭഗവാന് മുന്നില്‍ നമസ്കരിച്ച് മലര്‍ന്നുകിടക്കും. തുടര്‍ന്ന് പന്നിയെ തണ്ടില്‍ കൂട്ടികെട്ടി പ്രദക്ഷിണമായി പുറത്തുകൊണ്ടുപോകും. അതോടെ പള്ളിവേട്ട ചടങ്ങ് സമാപിക്കും.
മുന്‍ വര്‍ഷങ്ങളിലെല്ലാം നാട്ടുകാരുടെ നേതൃത്വത്തില്‍ പക്ഷി മൃഗാദികളുടെ വേഷമണിഞ്ഞ നിരവധിപേര്‍ പള്ളിവേട്ടക്ക് പ്രദക്ഷിണമായി ദേവസ്വത്തിന്റെ പന്നി വേഷത്തിനൊപ്പം ഓടാറുണ്ട്. എന്നാല്‍, കോവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ടുവര്‍ഷമായി ദേവസ്വം വക പന്നി മാത്രമാണ് ഓടുന്നത്. ചൊവ്വാഴ്ച വൈകീട്ട് ദീപാരാധനക്ക് ശേഷമുള്ള ഗ്രാമപ്രദക്ഷിണത്തിനുശേഷമാണ് പള്ളിവേട്ട ചടങ്ങുകള്‍ നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.